സാമ്പത്തികശാസ്ത്രത്തിനു നൽകിയ സംഭാവനകൾക്കുള്ള പരമോന്നത പുരസ്കാരം ബെൻ ബെർണാൻകി, ഡഗ്ലസ് ഡയമണ്ട്, ഫിലിപ് ഡിബ്‌വിഗ് എന്നിവർ ഡിസംബർ 10നു സ്വീഡനിലെ സ്റ്റോക്കോമിലെത്തി സ്വീകരിക്കുമ്പോൾ സദസ്യർ മാത്രമല്ല ലോക ബാങ്കിങ് വ്യവസായമാകെ കരഘോഷം മുഴക്കും. നിരന്തര ഗവേഷണത്തിലൂടെ ബാങ്കിങ് മേഖലയുടെ ഭദ്രമായ

സാമ്പത്തികശാസ്ത്രത്തിനു നൽകിയ സംഭാവനകൾക്കുള്ള പരമോന്നത പുരസ്കാരം ബെൻ ബെർണാൻകി, ഡഗ്ലസ് ഡയമണ്ട്, ഫിലിപ് ഡിബ്‌വിഗ് എന്നിവർ ഡിസംബർ 10നു സ്വീഡനിലെ സ്റ്റോക്കോമിലെത്തി സ്വീകരിക്കുമ്പോൾ സദസ്യർ മാത്രമല്ല ലോക ബാങ്കിങ് വ്യവസായമാകെ കരഘോഷം മുഴക്കും. നിരന്തര ഗവേഷണത്തിലൂടെ ബാങ്കിങ് മേഖലയുടെ ഭദ്രമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തികശാസ്ത്രത്തിനു നൽകിയ സംഭാവനകൾക്കുള്ള പരമോന്നത പുരസ്കാരം ബെൻ ബെർണാൻകി, ഡഗ്ലസ് ഡയമണ്ട്, ഫിലിപ് ഡിബ്‌വിഗ് എന്നിവർ ഡിസംബർ 10നു സ്വീഡനിലെ സ്റ്റോക്കോമിലെത്തി സ്വീകരിക്കുമ്പോൾ സദസ്യർ മാത്രമല്ല ലോക ബാങ്കിങ് വ്യവസായമാകെ കരഘോഷം മുഴക്കും. നിരന്തര ഗവേഷണത്തിലൂടെ ബാങ്കിങ് മേഖലയുടെ ഭദ്രമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ബെൻ ബെർണാൻകി,  ഡഗ്ലസ് ഡയമണ്ട്, ഫിലിപ് ഡിബ്‌വിഗ് എന്നിവരുടെ സംഭാവനകളെപ്പറ്റി...

സാമ്പത്തികശാസ്ത്രത്തിനു നൽകിയ സംഭാവനകൾക്കുള്ള പരമോന്നത പുരസ്കാരം ബെൻ ബെർണാൻകി, ഡഗ്ലസ് ഡയമണ്ട്, ഫിലിപ് ഡിബ്‌വിഗ് എന്നിവർ ഡിസംബർ 10നു സ്വീഡനിലെ സ്റ്റോക്കോമിലെത്തി സ്വീകരിക്കുമ്പോൾ സദസ്യർ മാത്രമല്ല ലോക ബാങ്കിങ് വ്യവസായമാകെ കരഘോഷം മുഴക്കും. നിരന്തര ഗവേഷണത്തിലൂടെ ബാങ്കിങ് മേഖലയുടെ ഭദ്രമായ നിലനിൽപിനുതകുന്ന മാർഗരേഖകൾ ചമയ്ക്കുന്നതിനു മാത്രമല്ല പല സേവനോപാധികളുടെയും രൂപകൽപനയ്ക്കു പ്രചോദനമാകുകയും ചെയ്ത മഹാപ്രതിഭകളാണു മൂവരും.

ADVERTISEMENT

ബാങ്കുകൾ പൊളിയുന്നതിനു കാരണം നിക്ഷേപകരാണെന്നും നടത്തിപ്പുകാരുടെ ദുർഭരണം മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ അവർ ആവശ്യത്തിനു തുക നിക്ഷേപമായി നൽകാത്തതാണു കാരണമെന്നുമുള്ളതു സാമ്പത്തിക ലോകത്തു പ്രചാരത്തിലുള്ള ഫലിതമാണെങ്കിലും അതിലൊരു സത്യം കണ്ടെത്താനാവും. നിക്ഷേപകരുടെ പിന്തുണയില്ലെങ്കിൽ ബാങ്കുകൾക്കു നിലനിൽപില്ലെന്നും പിന്തുണ ലഭിക്കണമെങ്കിൽ ബാങ്കുകളുടെ പ്രവർത്തനം നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും വേണമെന്നുമുള്ള സത്യം. അതിനുള്ള പോംവഴികൾ തേടുകയും അവ കണ്ടെത്തുകയും ചെയ്തതിന്റെ പേരിലാണു മൂവരും ആദരിക്കപ്പെടുന്നത്.

മൂവരിൽ മുഖ്യൻ ബെർണാൻകി തന്നെ എന്നു പറയാം. കാരണം, യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാനായി 2006ലും 2014ലും നിയമിക്കപ്പെട്ട ബെർണാൻകിയാണ് 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ അമേരിക്കയ്ക്കു മാത്രമല്ല ലോകത്തിനാകെത്തന്നെ ആശ്രയമായത്. അദ്ദേഹത്തിന്റെ ആശയമായിരുന്നു കേന്ദ്ര ബാങ്കുകളുടെ ഉത്തേജക നടപടികൾ. പിൽക്കാലത്തു കോവിഡ് വ്യാപനമുണ്ടായപ്പോൾ പരീക്ഷിക്കപ്പെട്ടത് ഇതേ ആശയമാണെന്ന് ഓർക്കുക.

ADVERTISEMENT

സമ്പദ്‌വ്യവസ്ഥയ്ക്കു സ്ഥൈര്യം നൽകാൻ പലിശ നിരക്കുകൾ കുറയ്ക്കുകയാണ് ആവശ്യമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായി യുഎസിലെ നിരക്കു പൂജ്യത്തിനടുത്തേക്കു താഴ്ത്തിക്കൊണ്ടുവന്നു. ഉപയോക്താക്കൾക്കും ബിസിനസുകൾക്കും അതു വലിയ ആശ്വാസമായി. മാന്ദ്യം യുഎസ് കുടുംബങ്ങളുടെ അറ്റ ആസ്തിമൂല്യത്തിലുണ്ടാക്കിയ ഇടിവ് 16.2 ലക്ഷം കോടി ഡോളറിന്റേതായിരുന്നുവെന്ന് ഓർക്കുമ്പോഴാണു ബെർണാൻകി സ്വീകരിച്ച നടപടിയുടെ മഹത്വം ബോധ്യമാകുക. ചരിത്രത്തിലെ ഏറ്റവും ആദരണീയനായ ഫെഡ് റിസർവ് ചെയർമാൻ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.

ഇതൊക്കെയാണെങ്കിലും ബെർണാങ്കെയ്ക്കു നേരെ ഒട്ടേറെ വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം മുൻകൂട്ടി കണ്ടില്ലെന്നതായിരുന്നു വിമർശനങ്ങളിൽ പ്രമുഖം. ഇപ്പോഴത്തെ ഫെഡ് റിസർവ് ചെയർമാൻ ജറോം പവൽ അടുത്തിടെയായി ആവർത്തിച്ചുനൽകുന്ന മാന്ദ്യ മുന്നറിയിപ്പുകളെ ഈ പശ്ചാത്തലത്തിൽ മുൻകൂർ ജാമ്യമെടുക്കലായി കരുതാം.

ബെർണാൻകി, ഡയമണ്ട്, ഡിബ്‌വിഗ് (Photo - Twitter/@NobelPrize)
ADVERTISEMENT

ഡഗ്ലസ് ഡയമണ്ട്, ഫിലിപ് ഡിബ്‌വിഗ് എന്നിവരെ ആധുനിക ബാങ്കിങ് സിദ്ധാന്തത്തിന്റെ പിതാക്കന്മാരായാണു ലോകം വിശേഷിപ്പിക്കുന്നത്. ഡിമാൻഡ് ഡിപ്പൊസിറ്റ് എന്നതുൾപ്പെടെ പല നൂതന ആശയങ്ങളും ബാങ്കിങ് മേഖലയ്ക്കു സമ്മാനിച്ചതിൽ ഇവർക്കുള്ള പങ്കു വലുതാണ്. എന്തിന്, ബാങ്ക് നിക്ഷേപകർക്ക് അനുഗ്രഹമായി മാറിയ ഡിപ്പൊസിറ്റ് ഗാരന്റി കോർപറേഷനുകൾ ഡഗ്ലസ് – ഡിബ്‌വിഗ് കൂട്ടുകെട്ടിൽനിന്ന് ഉയർന്ന നിർദേശമായിരുന്നു. നിക്ഷേപകർ എന്നും നന്ദിപൂർവം സ്മരിക്കുന്ന നടപടി.

പ്രതിസന്ധികളെ നേരിടാൻ ബാങ്കുകൾക്കു പ്രാപ്തിയുണ്ടാകണമെങ്കിൽ നിയന്ത്രണങ്ങളുടെ പ്രയോഗക്ഷമത ഉറപ്പാക്കണമെന്ന് ഇരുവരും ചൂണ്ടിക്കാട്ടുകയുണ്ടായി. നിയന്ത്രണങ്ങളുടെ സ്വഭാവം സംബന്ധിച്ചും മറ്റും നാലു ദശാബ്ദത്തോളം നീണ്ട ഗവേഷണമാണ് ഇവർ നടത്തിയത്. നിക്ഷേപമായി ബാങ്കുകളിലെത്തുന്ന തുക വ്യവസായ നിക്ഷേപങ്ങളായി മാറേണ്ടതിന്റെ ആവശ്യകത ഇവർ വിശദീകരിച്ചു. ബാങ്കുകളുടെ സാമൂഹിക പ്രതിബദ്ധത പോലും ഇവരുടെ ഗവേഷണവിഷയങ്ങളിലേക്കു കടന്നുവന്നിട്ടുണ്ട്. ഡഗ്ലസ് ഡയമണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ ഡോ. രഘുറാം രാജനും ചേർന്നു തയാറാക്കിയ ചില ഗവേഷണ പ്രബന്ധങ്ങൾ സാമ്പത്തികലോകത്ത് ഏറെ വായിക്കപ്പെടുന്നവയാണ്.