1181 പോയിന്റ് വർധിച്ച് സൂചിക
മുംബൈ∙ ആഗോള വിപണികളിലെ ഉണർവ് ഇന്ത്യൻ ഓഹരി വിപണിക്കും നേട്ടമായി. സെൻസെക്്സ് 1181.34 പോയിന്റ് ഉയർന്ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയർന്ന നിലവാരമായ 61,795.04 പോയിന്റിലും എൻഎസ്ഇ നിഫ്റ്റി 321.50 പോയിന്റ് കയറി 18,349.70 പോയിന്റിലും എത്തി. ഐടി, മെറ്റൽ, ധനകാര്യ ഓഹരികളിൽ ആവശ്യക്കാർ കൂടിയതാണ് വിപണിക്ക്

മുംബൈ∙ ആഗോള വിപണികളിലെ ഉണർവ് ഇന്ത്യൻ ഓഹരി വിപണിക്കും നേട്ടമായി. സെൻസെക്്സ് 1181.34 പോയിന്റ് ഉയർന്ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയർന്ന നിലവാരമായ 61,795.04 പോയിന്റിലും എൻഎസ്ഇ നിഫ്റ്റി 321.50 പോയിന്റ് കയറി 18,349.70 പോയിന്റിലും എത്തി. ഐടി, മെറ്റൽ, ധനകാര്യ ഓഹരികളിൽ ആവശ്യക്കാർ കൂടിയതാണ് വിപണിക്ക് നേട്ടമായത്.
യുഎസിൽ നാണ്യപ്പെരുപ്പ നിരക്ക് നേരിയ തോതിൽ കുറഞ്ഞത് ആഗോള വിപണികളിൽ ആശ്വാസം പകർന്നു. ഇതു മൂലം ഫെഡറൽ റിസർവ് പലിശ നിരക്ക് ഉടനടി വർധിപ്പിക്കില്ലെന്ന കണക്കു കൂട്ടലിലാണ് വിപണികൾ. നിരക്ക് 8.2 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 7.4 ശതമാനമായി താഴ്ന്നു.
ഡോളറുമായുള്ള വിനിമയത്തിൽ രൂപ കരുത്ത് കാട്ടിയതും വിദേശ ധനസ്ഥാപനങ്ങൾ നല്ല തോതിൽ ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്തുന്നതും ആഭ്യന്തര വിപണിക്ക് കരുത്ത് പകരുന്ന ഘടകങ്ങളാണ്,. സൂചികാധിഷ്ഠിത ഓഹരികളിൽ 5.84 ശതമാനം വർധനയോടെ എച്ച്ഡിഎഫ്സി മുന്നിലെത്തി.
ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, വിപ്രോ, ടാറ്റ സ്റ്റീൽ തുടങ്ങിയവ മികച്ച നേട്ടം ഉണ്ടാക്കി. ഇടത്തരം ഓഹരികൾ 0.15 ശതമാനവും മധ്യനിര 0.33 ശതമാനവും ഉയർന്നു. ഏഷ്യൻ, യൂറോപ്യൻ വിപണികളും ഉണർവിന്റെ പാതയിലാണ്. ഹോങ്കോങ് ഹാങ്‌സാങ് സൂചിക 7.70 ശതമാനം നേട്ടമാണ് കൈവരിച്ചത്.
English Summary: Sensex leapfrogs 1,181 points