വലിയ ചാഞ്ചാട്ടങ്ങളെ തടയിടാൻ സർക്കീട്ട് ബ്രേക്കർ
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായേക്കാമെന്ന വാർത്തകൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യത്തെ പ്രധാന ഓഹരി സൂചികകളെല്ലാം വലിയ അളവിൽ കൂപ്പുകുത്തിയ സംഭവം നിക്ഷേപകർ ഓർക്കുന്നുണ്ടാവാം. ഇക്കാരണത്താൽ 2020 മാർച്ച് മാസത്തിൽ മാത്രം രണ്ടു തവണ വിപണിയിൽ വ്യാപാരം 45 മിനിറ്റ് വീതം നിർത്തിവയ്ക്കുകയുമുണ്ടായി.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായേക്കാമെന്ന വാർത്തകൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യത്തെ പ്രധാന ഓഹരി സൂചികകളെല്ലാം വലിയ അളവിൽ കൂപ്പുകുത്തിയ സംഭവം നിക്ഷേപകർ ഓർക്കുന്നുണ്ടാവാം. ഇക്കാരണത്താൽ 2020 മാർച്ച് മാസത്തിൽ മാത്രം രണ്ടു തവണ വിപണിയിൽ വ്യാപാരം 45 മിനിറ്റ് വീതം നിർത്തിവയ്ക്കുകയുമുണ്ടായി.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായേക്കാമെന്ന വാർത്തകൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യത്തെ പ്രധാന ഓഹരി സൂചികകളെല്ലാം വലിയ അളവിൽ കൂപ്പുകുത്തിയ സംഭവം നിക്ഷേപകർ ഓർക്കുന്നുണ്ടാവാം. ഇക്കാരണത്താൽ 2020 മാർച്ച് മാസത്തിൽ മാത്രം രണ്ടു തവണ വിപണിയിൽ വ്യാപാരം 45 മിനിറ്റ് വീതം നിർത്തിവയ്ക്കുകയുമുണ്ടായി.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായേക്കാമെന്ന വാർത്തകൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യത്തെ പ്രധാന ഓഹരി സൂചികകളെല്ലാം വലിയ അളവിൽ കൂപ്പുകുത്തിയ സംഭവം നിക്ഷേപകർ ഓർക്കുന്നുണ്ടാവാം.
ഇക്കാരണത്താൽ 2020 മാർച്ച് മാസത്തിൽ മാത്രം രണ്ടു തവണ വിപണിയിൽ വ്യാപാരം 45 മിനിറ്റ് വീതം നിർത്തിവയ്ക്കുകയുമുണ്ടായി. ഇൻഡക്‌സിൽ ഉണ്ടായ വീഴ്ചയാണ് ട്രേഡിങ് നിർത്തിവ വയ്ക്കാൻ കാരണമായത്. ഏതെങ്കിലും കമ്പനിയുടെ ഓഹരി വിലയിൽ അനിയന്ത്രിതമായ കയറ്റിറക്കങ്ങൾ ഉണ്ടായാൽ പ്രസ്തുത ഓഹരിയിൽ മാത്രമായി ട്രേഡിങ് നിർത്തിവയ്ക്കുന്ന സാഹചര്യവും വിപണിയിൽ സാധാരണയായി കണ്ടുവരാറുണ്ട്.അപ്രതീക്ഷിതവും അസാധാരണവുമായ കാരണങ്ങളാൽ ഓഹരി വിപണിയിൽ വൻ ചാഞ്ചാട്ടങ്ങൾ സംഭവിക്കുന്ന പക്ഷം നിക്ഷേപകർ നേരിടേണ്ടി വരുന്ന വൻനഷ്ടം ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നതിനായി വിപണിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ സംവിധാനമാണ് സർക്കീട്ട് ബ്രേക്കർ.
മാർക്കറ്റിലുണ്ടായ വില വ്യതിയാനം ശതമാന അടിസ്ഥാനത്തിൽ കണക്കാക്കിയും അതിനനുസൃതമായി വിപണി നിർത്തിവയ്ക്കേണ്ടുന്ന സമയപരിധി നിശ്ചയിച്ചുമാണ് ചാഞ്ചാട്ടങ്ങൾക്ക് തടയിടുന്നത്.ഒരു ട്രേഡിങ് ദിനത്തിൽ മുകളിലേക്ക് പോകാൻ സാധ്യമായ പരമാവധി ലിമിറ്റിനെ അപ്പർ സർക്കീട്ട് ലിമിറ്റ് എന്നും വിപണി താഴുന്ന പക്ഷം അനുവദനീയമായ പരമാവധി താഴ്ചയ്ക്കുള്ള പരിധിയെ ലോവർ സർക്കീട്ട് ലിമിറ്റ് എന്നുമാണ് വിളിക്കുന്നത്. ചുരുക്കത്തിൽ ഈ രണ്ടു പരിധിക്കുമപ്പുറം വാങ്ങലോ വിൽക്കലോ അതത് ട്രേഡിങ് ദിവസങ്ങളിൽ നടക്കില്ല എന്നർഥം.
∙ ഇൻഡെക്‌സിലെ സർക്കീട്ട് ബ്രേക്കർ
ഇൻഡെക്‌സ് വാല്യുവിൽ അതത് ദിവസം സംഭവിക്കുന്ന വ്യതിയാനം അടിസ്ഥാനമാക്കിയാണ് ഇൻഡക്‌സ് സർക്കീട്ട് ബ്രേക്കർ നിശ്ചയിച്ചുവരുന്നത്. 10 ശതമാനം, 15 ശതമാനം, 20 ശതമാനം എന്നീ നിരക്കുകളിൽ ഇൻഡക്‌സ് താഴോട്ടോ മുകളിലോട്ടോ ചലിക്കുന്നുവെങ്കിൽ സർക്കീട്ട് ബ്രേക്കർ നടപ്പാകുകയും ആ ദിവസം നിശ്ചിത സമയത്തേക്ക് ട്രേഡിങ് നിർത്തിവയ്ക്കുകയും ചെയ്യുന്നു.
∙ ഓഹരികളിലെ സർക്കീട്ട് ബ്രേക്കർ
ഇൻഡെക്‌സിലേതിന് സമാനമായി വ്യക്തിഗത സ്‌റ്റോക്കുകളിലും സർക്കീട്ട് ബ്രേക്കർ ഏർപ്പെടുത്തിയിട്ടുണ്ട്. എൻ എസ് ഇ യിലേയും ബി എസ് ഇയിലേയും സർക്കീട്ട് നിയമമനുസരിച്ച് 2%, 5%, 10%, 20% എന്നീ വിലവ്യതിയാനങ്ങൾക്കനുസരിച്ച് വെവ്വേറെ ബ്രേക്കറുകളാണ് നിലവിലുള്ളത്. ഓഹരികളുടെ കാറ്റഗറി അനുസരിച്ച് അവ മാറിവരാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് 10 % വില വ്യതിയാനത്തിനുള്ള ലിമിറ്റ് നിശ്ചയിക്കപ്പെട്ട ഓഹരിയുടെ പരിധി 20 ശതമാനത്തിലേക്ക് ഉയർത്തുന്നതാണ് ഉചിതമെന്ന് എക്‌സ്‌ചേഞ്ചിന് തോന്നുന്ന പക്ഷം അത് മാറ്റാനുള്ള തീരുമാനം അവർക്ക് എടുക്കാവുന്നതാണ്. അതുപോലെ ഒട്ടും ലിക്വിഡിറ്റിയില്ലാത്ത ഒരു ഓഹരിയുടെ സർക്കീട്ട് ലിമിറ്റ് 2 ശതമാനമോ 5 ശതമാനമോ ഒക്കെ ആയി നിശ്ചയിക്കാനുള്ള അധികാരവും എക്‌സ്‌ചേഞ്ചുകൾക്കുണ്ട്.
ഏതെങ്കിലും വാർത്തകളുടെയോ സംഭവങ്ങളുടെയോ അടിസ്ഥാനത്തിൽ വിൽപനക്കാർ, വാങ്ങാൻ വരുന്നവരെക്കാൾ എണ്ണത്തിൽ ശക്തരാകുമ്പോൾ പ്രസ്തുത ഓഹരി ലോവർ സർക്കീട്ടിലും മറിച്ചാണെങ്കിൽ അപ്പർ സർക്കീട്ടിലും എത്തുന്നു. ചില സന്ദർഭങ്ങളിൽ ഊഹാപോഹങ്ങളുടെ ചുവടുപിടിച്ചും ഓഹരികൾ സർക്കീട്ട് ലിമിറ്റിലെത്താറുണ്ട്. വാർത്തകളുടെയും സംഭവങ്ങളുടെയും നിജസ്ഥിതി അറിഞ്ഞതിനു ശേഷം മാത്രം, ചാഞ്ചാടുന്ന ഓഹരികളിൽ ഇറങ്ങുക എന്നതാണ് ബുദ്ധി.
ഇൻഡെക്‌സ് സർക്കീട്ട് ബ്രേക്കറുമായി ബന്ധപ്പെട്ട നിയമങ്ങൾ:
1. സൂചികയിൽ 10% വ്യതിയാനം ട്രേഡിങ് ആരംഭിച്ച്, ഒരു മണിക്കുമുമ്പ് ഉണ്ടായാൽ വിപണി 45 മിനിറ്റ് നിർത്തി വയ്ക്കും.
2. 10% വ്യതിയാനം ഒരു മണിക്കും 2.30നുമിടയിൽ ഉണ്ടായാൽ 15 മിനിറ്റ് നിർത്തിവയ്ക്കും.
3. 10% വ്യതിയാനം 2.30ന് ശേഷം ഉണ്ടായാൽ ട്രേഡിങ് നിർത്തിവയ്ക്കില്ല.
4. 15% വ്യതിയാനം ട്രേഡിങ് ആരംഭിച്ച് 1 മണിക്ക്
മുമ്പ് ഉണ്ടായാൽ 105 മിനിറ്റ് നിർത്തിവയ്ക്കും.
5. ഒരു മണിക്കും 2.30നുമിടയിലാണ് 15% വ്യതിയാനമെങ്കിൽ 45 മിനിറ്റ് വ്യാപാരം നിർത്തും.
6. 2.30ന് ശേഷമാണ് 15% വ്യതിയാനമെങ്കിൽ ആ ദിവസം പിന്നീട് ട്രേഡിങ് നടക്കില്ല.
7. വിപണിയിൽ ട്രേഡിങ് നടന്നുകൊണ്ടിരിക്കുന്ന ഏത് സമയത്ത് 20 % വ്യതിയാനം ഉണ്ടായാലും അന്നു പിന്നീട് ട്രേഡിങ് ഇല്ല.
കെ.സി.ജീവൻകുമാർ (ഹെഡ്, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)