55 വയസിൽ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നു എനിക്ക് അനുയോജ്യമായ പെൻഷൻ പദ്ധതി നിർദേശിക്കാമോ?
ഞാൻ ഐ ടി കമ്പനി ജീവനക്കാരനാണ്. ഇപ്പോൾ 40വയസാണ്. 55 വയസിൽ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നു. പ്രതിമാസം 45000 രൂപയാണ് ഇപ്പോഴത്തെ ചെലവ്. എനിക്ക് അനുയോജ്യമായ പെൻഷൻ പദ്ധതി നിർദേശിക്കാമോ? സജിത്ത്, ചാലക്കുടി ∙ പ്രതിവർഷം വർധിച്ചു ലഭ്യമാകുന്ന പെൻഷൻ തുകയിലൂടെ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന മികച്ച പെൻഷൻ

Q- ഞാൻ ഐ ടി കമ്പനി ജീവനക്കാരനാണ്. ഇപ്പോൾ 40വയസാണ്. 55 വയസിൽ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നു. പ്രതിമാസം 45000 രൂപയാണ് ഇപ്പോഴത്തെ ചെലവ്. എനിക്ക് അനുയോജ്യമായ പെൻഷൻ പദ്ധതി നിർദേശിക്കാമോ?- സജിത്ത്, ചാലക്കുടി
A∙ പ്രതിവർഷം വർധിച്ചു ലഭ്യമാകുന്ന പെൻഷൻ തുകയിലൂടെ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന മികച്ച പെൻഷൻ പദ്ധതി യാഥാർത്ഥ്യമാക്കാം. 15 വർഷം കഴിയുമ്പോൾ പ്രതിമാസം ഇന്നത്തെ 45,000 രൂപയുടെ പണപ്പെരുപ്പ നിരക്ക് പരിഗണിച്ചുള്ള ചെലവ് സാധ്യമാകാൻ ഒരു ലക്ഷം രൂപ വേണം. റിട്ടയർമെന്റ് കോർപ്പസ് ആയി രണ്ടു കോടി രൂപയോളം ആവശ്യമാണ്.
12% ആദായം നൽകാൻ കഴിയുന്ന ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ച്, പ്രതിവർഷം 10 % നിരക്കിൽ നിക്ഷേപത്തുക വർധിപ്പിച്ച് 15 വർഷത്തിൽ ലക്ഷ്യം പൂർത്തീകരിക്കാം. തുടർന്ന് പെൻഷൻ ആരംഭിക്കുന്ന സമയത്ത് മ്യൂച്വൽ ഫണ്ടുകളിലെ ഹൈബ്രിഡ് ഫണ്ടിലേക്ക് നിക്ഷേപ മാറ്റം അനിവാര്യമാണ്. തുടർന്ന് സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ ഉപയോഗിച്ച് പ്രതിമാസം പെൻഷൻ തുക ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാം. പ്രതിവർഷം നിശ്ചിത നിരക്കിൽ പെൻഷൻ തുക ഉയർത്തുന്നതിനും സാധ്യമാണ്. സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ നിക്ഷേപിക്കുന്നത് അനുയോജ്യമാണ്.