പാട്ടിൽ ‘പെട്ട്’ നിർമാതാക്കൾ
തൃശൂർ∙ പഴയ പാട്ടുകളുടെ പേരിൽ മലയാള സിനിമാ നിർമാതാക്കളെ ഉത്തരേന്ത്യൻ കമ്പനികൾ പിഴിയുന്നു. പകർപ്പവകാശ നിയമത്തിന്റെ പഴുതുകളുടെ പേരിലാണു നിർമാതാക്കളെ കുരുക്കിലാക്കുന്നത്. ഒരു സീനിൽ പുറകിലുണ്ടായിരുന്ന ടിവിയിൽ 8 സെക്കൻഡോളം തങ്ങൾക്കു പകർപ്പവകാശമുള്ള പാട്ടു കാണിച്ചിരുന്നുവെന്ന പേരിൽ 15 ലക്ഷം രൂപ

തൃശൂർ∙ പഴയ പാട്ടുകളുടെ പേരിൽ മലയാള സിനിമാ നിർമാതാക്കളെ ഉത്തരേന്ത്യൻ കമ്പനികൾ പിഴിയുന്നു. പകർപ്പവകാശ നിയമത്തിന്റെ പഴുതുകളുടെ പേരിലാണു നിർമാതാക്കളെ കുരുക്കിലാക്കുന്നത്. ഒരു സീനിൽ പുറകിലുണ്ടായിരുന്ന ടിവിയിൽ 8 സെക്കൻഡോളം തങ്ങൾക്കു പകർപ്പവകാശമുള്ള പാട്ടു കാണിച്ചിരുന്നുവെന്ന പേരിൽ 15 ലക്ഷം രൂപ ചോദിക്കുകയും ഒരു ലക്ഷം രൂപയ്ക്കു പ്രശ്നം തീർക്കുകയും ചെയ്ത സംഭവം വരെയുണ്ട്. ഒടിടികൾക്കു സിനിമ നൽകുമ്പോൾ പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്നു നിർമാതാക്കൾ എഴുതി നൽകണം.
അവകാശ ലംഘനം നടത്തിയെന്നു ഒടിടി കമ്പനികൾക്കു നോട്ടിസ് നൽകുമെന്നാണ് ഇവർ ആദ്യം പറയുന്നത്. അതോടെ ഒടിടികൾ പാട്ടിന്റെ അവകാശം കാണിക്കുന്ന രേഖ ആവശ്യപ്പെടും. ഇത്തരം കമ്പനികൾ അവകാശ വാദവുമായി എത്തുമ്പോൾ കോടതിയിൽ പോകാനും പ്രയാസമാണ്. കേസ് നടത്തേണ്ടതു മുംബൈയിലോ രാജസ്ഥാനിലോ ഒക്കെയാകും. ഇവർ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കേസ് വന്നാൽ ഒടിടി കമ്പനികൾ നൽകാനുള്ള തുക തടഞ്ഞുവയ്ക്കും. അടുത്ത കാലത്തു റിലീസ് ചെയ്ത ഒരു സിനിമയിൽ ഒരു കുട്ടി വീട്ടിലിരുന്നു രണ്ടുവരി പാടുന്ന 6 സെക്കൻഡ് സീനിന്റെ പേരിൽ നോട്ടിസ് ലഭിച്ചിരുന്നു.
പണം നൽകിയാണു പ്രശ്നം തീർത്തത്. ലൈവ് റെക്കോർഡ് ചെയ്ത ഒരു സിനിമയിൽ റോഡിലെ ഏതോ വാഹനത്തിൽ വച്ചിരുന്ന മൈക്കിലെ പാട്ടു പെട്ടുപോയി എന്നതിന്റെ പേരിലും പ്രശ്നമുണ്ടാക്കി. 3 സെക്കൻഡിൽ താഴെയായിരുന്നു മൈക്കിലെ പാട്ട്. 5 സെക്കൻഡ് വരെ അനുമതിയില്ലാതെ പാട്ട് ഉപയോഗിക്കാമെന്നു പറയുന്നുണ്ടെങ്കിലും ഇതിനു നിയമ പ്രാബല്യമില്ല. ഒരു പാട്ടിന്റെ അവകാശം ആർക്കാണെന്നു കണ്ടെത്താനുള്ള പൊതു സംവിധാനം നിലവിലില്ല. രേഖയുണ്ടെന്ന് അവകാശപ്പെട്ടാൽ അതു കോടതിയിൽ എത്തുംവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളു.
English Summary: Song Copyright Infringement issues