വാചകമേള
ഒരു ബിരിയാണിച്ചെമ്പിനകത്ത് കയറിയിരുന്നു മതിവരെ ബിരിയാണി തിന്നു തീർക്കുക എന്നതായിരുന്നു കുട്ടിക്കാലത്തെ വലിയൊരു ആഗ്രഹം. എഴുത്തിനു മുന്നേ എന്നെ താങ്ങി നടത്തിയതു ദാനം കിട്ടിയിരുന്ന ഭക്ഷണവും കുപ്പായങ്ങളും പിന്നെ സർക്കാർ ആശുപത്രിയുമായിരുന്നു.

∙ ഫ്രാൻസിസ് നൊറോണ: ഒരു ബിരിയാണിച്ചെമ്പിനകത്ത് കയറിയിരുന്നു മതിവരെ ബിരിയാണി തിന്നു തീർക്കുക എന്നതായിരുന്നു കുട്ടിക്കാലത്തെ വലിയൊരു ആഗ്രഹം. എഴുത്തിനു മുന്നേ എന്നെ താങ്ങി നടത്തിയതു ദാനം കിട്ടിയിരുന്ന ഭക്ഷണവും കുപ്പായങ്ങളും പിന്നെ സർക്കാർ ആശുപത്രിയുമായിരുന്നു.
∙ കുരീപ്പുഴ ശ്രീകുമാർ: കവിത ഉറക്കെ ചൊല്ലുമ്പോൾ വരമൊഴിയുടെ ജഡത്വം മാറിക്കിട്ടുന്നു. കവിയരങ്ങുകളിൽ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ച് വാചകമേളയിൽ ഇടംനേടിയ പലരും പണം കിട്ടുന്ന ആകാശവാണിയിലും ചാനലുകളിലും കവിത ചൊല്ലാറുണ്ടല്ലോ.
∙ ഇന്നസന്റ്: ‘കാൻസർ വാർഡിലെ ചിരി’ 7 കൊല്ലമായി അഞ്ചാം ക്ലാസിലെ കുട്ടികൾക്കു പഠിക്കാനുണ്ട്. അഞ്ചാം ക്ലാസിൽ മൂന്നുകൊല്ലം തോറ്റ ഞാൻ എഴുതിയ ആ പുസ്തകം അഞ്ചാം ക്ലാസിൽ പഠിക്കുന്ന എന്റെ കൊച്ചുമകൻ ഉറക്കെ വായിക്കുന്നതു കേട്ട ആ നിമിഷത്തിലാണ് എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം അനുഭവപ്പെട്ടത്!
∙ എൻ.എം.പിയേഴ്സൺ: ഇടതുപക്ഷ ജനാധിപത്യമുന്നണി എന്ന സംവിധാനം ഇല്ലാതായത് എം.എം. ലോറൻസ് അവിടെനിന്നു നീക്കം ചെയ്യപ്പെട്ടതിനു ശേഷമാണ്. ലോറൻസ് അതതു സമയങ്ങളിൽ ഉയർന്നുവന്നിരുന്ന രാഷ്ട്രീയപ്രശ്നങ്ങൾക്കു പക്വമായ രീതിയിൽ ഉചിതമായ വാക്കുകൾ ഉപയോഗിച്ചു മറുപടിയും പ്രസ്താവനകളും തയാറാക്കി അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തെ ക്യാപിറ്റൽ പണിഷ്മെന്റ് നൽകി പറഞ്ഞയച്ചതിനു ശേഷം വന്ന ഇടതുമുന്നണി കൺവീനർമാർക്ക് ഐഡന്റിറ്റി ഉണ്ടായിട്ടില്ല.
∙ കെ.കെ.രമ: വിഎസ് പാർട്ടിക്കുള്ളിൽ ആശയസമരം നടത്തിയപ്പോൾ പാർട്ടിക്കു പുറത്തുനിന്ന് ആ ആശയസമരം ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോയതു ടി.പി.ചന്ദ്രശേഖരനാണ്. അങ്ങനെയാണ് ആർഎംപി എന്ന പാർട്ടി രൂപീകരിക്കുന്നതുപോലും. വിഎസ് നയിച്ച പോരാട്ടം പക്ഷേ, പൂർണവിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല എന്നതു സത്യമാണ്. ഒരുപക്ഷേ, അദ്ദേഹത്തിനൊപ്പം കൂടിയവരുടെ ചാഞ്ചാട്ടവും പിന്നോട്ടുപോക്കുമൊക്കെ ഇതിനൊരു കാരണമായിട്ടുണ്ടാകാം.
∙ ടി.പി.ശ്രീനിവാസൻ: ഗോർബച്ചോവിന്റെ ഭരണ പരിഷ്കാരങ്ങൾ സോവിയറ്റ് യൂണിയൻ അംഗീകരിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യം ക്ലിയോപാട്രയുടെ മൂക്കിനു നീളം കുറവായിരുന്നെങ്കിൽ ലോകത്ത് എന്തു സംഭവിക്കുമായിരുന്നു എന്ന ചോദ്യംപോലെ നിരർഥകമാണ്. ചരിത്രത്തിന്റെ പല വലിയ സംഭവങ്ങളും ചെറിയ തീപ്പൊരികൾകൊണ്ട് ഉണ്ടായതാണ്. ഗോർബച്ചോവിന്റെ ഒരു ചെറിയ പൂത്തിരി ഒരു തീനാളമായി സോവിയറ്റ് യൂണിയനെയും അദ്ദേഹത്തെ തന്നെയും ആളിക്കത്തിക്കുകയായിരുന്നു.
Content Highlights: Vachakamela, Francis Norona, Kureepuzha Sreekumar