∙ കെ.കെ.സുരേന്ദ്രൻ : മുത്തങ്ങ സമരത്തിന്റെ ബുദ്ധികേന്ദ്രം എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഭീകര മർദനത്തിനിരയായി കർണപുടം തകർന്ന ഒരാളാണു ഞാൻ. സുൽത്താൻ ബത്തേരി സബ് കോടതി 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. എനിക്ക് അനുകൂലമായ കോടതി വിധിക്കെതിരെ പൊലീസിനുവേണ്ടി അപ്പീൽ പോയിരിക്കുകയാണ്. സോളർ കേസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.കെ.സുരേന്ദ്രൻ : മുത്തങ്ങ സമരത്തിന്റെ ബുദ്ധികേന്ദ്രം എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഭീകര മർദനത്തിനിരയായി കർണപുടം തകർന്ന ഒരാളാണു ഞാൻ. സുൽത്താൻ ബത്തേരി സബ് കോടതി 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. എനിക്ക് അനുകൂലമായ കോടതി വിധിക്കെതിരെ പൊലീസിനുവേണ്ടി അപ്പീൽ പോയിരിക്കുകയാണ്. സോളർ കേസ് പ്രതിക്കെതിരെ നടന്നെന്നു പറയുന്ന ലൈംഗിക പീഡനം പോലും അന്വേഷിക്കാൻ ത്വര കാണിച്ച സർക്കാരാണ് കോടതിയിൽ പോയിരിക്കുന്നത്. 

അരുന്ധതി റോയ് : പലരും ചോദിക്കാറുണ്ട്, കുട്ടികളോട് എന്ത് ഉപദേശമാണുള്ളതെന്ന്. തലമുറകളെ ഉപദേശിക്കാൻ ഒന്നും എനിക്കറിയില്ല. എങ്കിലും പറയും, കുട്ടികൾ വികൃതികളായിത്തന്നെ വളരണം, വിയോജിപ്പുള്ളതിനോട് എല്ലാം പ്രതികരിക്കാനുള്ള ശേഷി ആർജിക്കണം.

ADVERTISEMENT

സച്ചിദാനന്ദൻ: കവികളും മറ്റു കലാകാരന്മാരും മുൻപേ പറക്കുന്ന പക്ഷികളാണ്. അതുകൊണ്ട്, ഉരുണ്ടുകൂടുന്ന ഇരുട്ടും വിരിഞ്ഞുവരുന്ന മഴവില്ലും അവർ ആദ്യം കാണുന്നു. അവർ പറയുമ്പോൾ ചിലപ്പോൾ സമൂഹം വെറും ഭ്രമം എന്നു കരുതും. പക്ഷേ, ക്രമേണ അവർ സത്യം മനസ്സിലാക്കും. ചിലപ്പോൾ അപ്പോഴേക്കും സമയം വൈകിയിരിക്കുമെങ്കിലും.

മല്ലിക സാരാഭായ്: നരേന്ദ്രമോദിക്ക് മുൻപ് അടൽ ബിഹാരി വാജ്പേയിയുമായൊക്കെ വളരെ നല്ല ബന്ധമായിരുന്നു. വാജ്പേയിയുടെ പ്രസിദ്ധമായ ലഹോർ യാത്രയിലൊക്കെ എന്നെയും പങ്കെടുപ്പിച്ചിരുന്നു. പക്ഷേ, ഇന്നത്തെ വർഗീയ രാഷ്ട്രീയത്തോടു സന്ധിചെയ്യാൻ ഞാൻ തയാറല്ല.

ADVERTISEMENT

ആലങ്കോട് ലീലാകൃഷ്ണൻ: കൊന്നതിനൊക്കെ കൊന്നവർക്കു ന്യായീകരണം ഉണ്ടാകും. ഒരു വലിയ കൊലപാതകത്തെപ്പറ്റി കവിതയെഴുതിയതിന് ആക്ഷേപം കേൾക്കേണ്ടിവന്ന ആളാണ് ഞാൻ. കൊല ചെയ്യപ്പെടുന്നത് ആരായാലും അരുതേ എന്നു പറയേണ്ടത് കവിതയുടെ ധർമമാണ്. ആർദ്രതയുടെ ധർമമാണ്.

ചെറുവയൽ രാമൻ: പുതുമഴയുടെ ഗന്ധംപോലും തിരിച്ചറിയാൻ കഴിയാത്തവരുടെ നാട്ടിൽ കർഷകൻ അവരുടെ കണ്ണിൽ വിലയില്ലാത്തവനാണ്. പരമ്പരാഗതമായി നല്ല കൃഷി ചെയ്യുന്നവരുടെ അവസാന തലമുറയും കടന്നുപോവുകയാണ്. ഇതുമായി ചേർന്നിരിക്കുന്ന സംസ്കാരത്തിനും ഇതോടെ അറുതിയാകും.

ADVERTISEMENT

കെ.വി.മോഹൻകുമാർ: നല്ല രചന എഴുതുക ശ്രമകരമാണ്. അതിനു ധ്യാനവും സ്വയം സമർപ്പണവും ഉണ്ടാവണം. അതില്ലാത്തവരും എഴുത്തിൽ ശ്രദ്ധേയരാവുന്നുണ്ട്, പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട്. സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ അനർഹമായ സ്ഥാനമാനങ്ങൾ നേടിയെടുത്തെന്നും വരും. ഫലത്തിൽ അവരായിരിക്കും സാംസ്കാരിക സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്.

ജോയ് മാത്യു: നമുക്കു സാക്ഷരതയും ജനാധിപത്യവും അഹങ്കാരങ്ങൾക്കുള്ള അലങ്കാരങ്ങൾ മാത്രമാണ്. ഒരു മധുവോ വിശ്വനാഥനോ രോഗിയോ കൊല്ലപ്പെട്ടാൽ ഒരു കവിതയായോ കഥയായോ നോവലായോ സിനിമയായോ ഇനി അതും അല്ലെങ്കിൽ നാലുകൊല്ലം ഗദ്ഗഥ കുറിപ്പായോ മാറ്റി തൃപ്തിയടയുന്ന സാംസ്കാരിക കാപട്യം നമ്മൾ  മലയാളികൾക്കുണ്ട്.

English Summary : Vachakamela