ഇരുപത്തഞ്ചു കൊല്ലം മുൻപ് മുംബൈയിൽ ആര്യസമാജം സംഘടിപ്പിച്ച ഒരു യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ സാമൂഹിക പരിവർത്തനത്തിനും മതപരിഷ്കരണത്തിനും സംഭാവന നൽകിയ മഹാവ്യക്തികളെപ്പറ്റിയുള്ള ചർച്ചയാണ് അവിടെ നടന്നത്. ഒരാൾ എന്നോടു ചോദിച്ചു: ശ്രീനാരായണഗുരു ഒരുപടി മുകളിൽ നിൽക്കുന്നു എന്നു താങ്കൾ പറഞ്ഞതിനു കാരണമെന്താണ്? ഞാൻ പറഞ്ഞ ഉത്തരം ഇതാണ്: മതപരിഷ്കരണമോ സാമൂഹിക പരിവർത്തനമോ ഒരുതരം അസഹിഷ്ണുതയിൽനിന്നാണ് ഉണ്ടാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപത്തഞ്ചു കൊല്ലം മുൻപ് മുംബൈയിൽ ആര്യസമാജം സംഘടിപ്പിച്ച ഒരു യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ സാമൂഹിക പരിവർത്തനത്തിനും മതപരിഷ്കരണത്തിനും സംഭാവന നൽകിയ മഹാവ്യക്തികളെപ്പറ്റിയുള്ള ചർച്ചയാണ് അവിടെ നടന്നത്. ഒരാൾ എന്നോടു ചോദിച്ചു: ശ്രീനാരായണഗുരു ഒരുപടി മുകളിൽ നിൽക്കുന്നു എന്നു താങ്കൾ പറഞ്ഞതിനു കാരണമെന്താണ്? 

ഞാൻ പറഞ്ഞ ഉത്തരം ഇതാണ്: മതപരിഷ്കരണമോ സാമൂഹിക പരിവർത്തനമോ ഒരുതരം അസഹിഷ്ണുതയിൽനിന്നാണ് ഉണ്ടാകുന്നത്. അന്ധവിശ്വാസം കണ്ടിട്ട്, മനുഷ്യത്വമില്ലായ്മ കണ്ടിട്ട്, അറിവില്ലായ്മ കണ്ടിട്ട് ഒരു വലിയ മനസ്സിനുണ്ടാകുന്ന രോഷമാണ് തുടക്കം. അപ്പോൾ അതിൽ എന്തായാലും ഒരു എതിർപ്പുണ്ടാകും. ഒരു നെഗറ്റീവ് മനോഭാവം അൽപമെങ്കിലും ഉണ്ടാകും. കാലം കുറെ കഴിയുമ്പോൾ ആ സാമൂഹിക പരിവർത്തകന്റെ ക്രിയാത്മകമായ ചിന്തകൾ മാഞ്ഞുപോകാനിടയുണ്ട്. പല എതിർപ്പുകളും ക്രമേണ ആവശ്യമില്ലാത്തവയും ആയിത്തീരും. പക്ഷേ, ആ നെഗറ്റീവ് ചിന്തകൾ നശിക്കില്ല. അവ വളരും. ചിലപ്പോൾ അവ മാത്രം ശേഷിക്കും. തമിഴകത്തിൽ ഇ.വി.രാമസ്വാമി നായ്ക്കരുടെ ചിന്തകൾക്കു സംഭവിച്ചത് അതാണ്. ഇന്ന് ഇ.വി.രാമസ്വാമി നായ്ക്കരുടെ ജാതിമത എതിർപ്പുകൾ ഒന്നും തന്നെ തമിഴകത്തിൽ പലർക്കും സ്വീകാര്യമല്ല. ജാതിയും മതവും കൂടുതൽ ശക്തമാണുതാനും. എന്നാൽ, അദ്ദേഹത്തെ പിൻപറ്റി വളർന്ന ബ്രാഹ്മണ വെറുപ്പ് പല ഇരട്ടി ശക്തിയുള്ള ഒരു വൻവിഷവൃക്ഷമായി വളർന്നിട്ടുണ്ട്.

ADVERTISEMENT

ശ്രീനാരായണഗുരു സാമൂഹിക പരിവർത്തനത്തിന്റെ ആദ്യത്തെ ശബ്ദമാണ്. എന്നാൽ, ഒരാളോടും ഒന്നിനോടും എതിർപ്പില്ലാത്ത വ്യക്തിയായിരുന്നു. ഗുരു എതിർക്കാൻ തക്ക വലുപ്പമൊന്നും ഇവിടെ ഒരാൾക്കും, ഒന്നിനും ഉണ്ടായിരുന്നില്ല എന്നതാണു സത്യം. അതാണ് ഞാൻ കാണുന്ന പ്രത്യേകത. 

ഒരു തുള്ളി വിഷം പോലും ഇല്ലാത്ത അമൃതായിരുന്നു ഗുരു പങ്കുവച്ചത്. കപ്പയടക്കം നാം കഴിക്കുന്ന എല്ലാ ഭക്ഷണത്തിലും ഇത്തിരി വിഷമുണ്ട് എന്നോർക്കുക.

ജയമോഹൻ
ADVERTISEMENT

കാരണം, ഗുരു സാമൂഹിക പരിവർത്തകൻ മാത്രമായിരുന്നില്ല. അദ്ദേഹം ആധ്യാത്മിക ആചാര്യനുമായിരുന്നു. ഗുരു കാട്ടിയ വഴി തികച്ചും ആധ്യാത്മികമായിരുന്നു. എന്തിനെ എതിർക്കുന്നുവോ അതിനെക്കാൾ വളരുക എന്നതാണ് അത്. അദ്വൈതം പറയുന്ന മാർഗം അതാണ്. കാമ ക്രോധ മോഹങ്ങളോടു പൊരുതുകയല്ല, അവയെക്കാൾ വളരുകയാണ് വേണ്ടത്. അവയോടു പൊരുതുന്നവൻ അവതന്നെ ആയിത്തീരും.

ഇന്ത്യയിലെ മറ്റു ദാർശനികന്മാർക്ക് ഇല്ലാത്ത ഒരു പ്രത്യേകത ശ്രീനാരായണഗുരുവിനുണ്ട്. പലതരത്തിലും വള്ളലാർ എന്ന രാമലിംഗ സ്വാമിയുമായി താരതമ്യപ്പെടുത്തി നോക്കാവുന്ന വ്യക്തിത്വം ഗുരുവിനുണ്ട്. വള്ളലാർക്ക് ഒരു ഗുരുപാരമ്പര്യം പിന്നീടുണ്ടായി. പക്ഷേ, അവരൊക്കെ വളരെ പരമ്പരാഗത ചിന്തകർ മാത്രം. ഗുരുവിൽനിന്ന് മുളച്ച ഏറ്റവും ശക്തമായ തുടർച്ച നടരാജഗുരുവാണ്. പരിപൂർണമായും ഒരു പടിഞ്ഞാറൻ ചിന്തകനാണ് നടരാജഗുരു. നടരാജ ഗുരുവിൽനിന്നു നിത്യചൈതന്യയതി. നാം ആലോചിക്കേണ്ടത് ശ്രീനാരായണ ഗുരുവിന്റെ ഉള്ളിലുണ്ടായിരുന്ന നടരാജ ഗുരുവിനെപ്പറ്റിയാണ്. തെക്കൻ തിരുവിതാംകൂറിലെ ചെറിയൊരു ഗ്രാമത്തിൽ ജനിച്ച്, നാടോടിയായി ജീവിച്ച്, സന്യസിച്ച ശ്രീനാരായണഗുരുവിന്റെ ഉള്ളിൽ എങ്ങനെ ഒരു പടിഞ്ഞാറൻ ചിന്തകൻ ഉദിച്ചു? അതൊരു മഹനീയ സംഗതിയായാണ് എനിക്കു തോന്നുന്നത്. ശ്രീനാരായണഗുരുവിൽനിന്ന് നടരാജഗുരു കൈക്കൊള്ളാൻ വിട്ടുപോയ ഒന്നുണ്ട്; കവിത, സാഹിത്യം. അതു കൂട്ടിച്ചേർക്കുകയാണ് നിത്യചൈതന്യയതി. ഗുരു എന്നത് ഒരൊറ്റ വ്യക്തിയല്ല. അദ്ദേഹത്തിന്റെ പാരമ്പര്യം തന്നെയാണ് ഗുരു. ശ്രീനാരായണഗുരു, നടരാജഗുരു, നിത്യചൈതന്യയതി, മുനി നാരായണപ്രസാദ് എന്നു തുടങ്ങുന്ന ഒരു ഗുരുസാന്നിധ്യം മലയാളനാട്ടിൽ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ ദാർശനിക പ്രസ്ഥാനമാണ്.

ADVERTISEMENT

ഗുരുവാണ് എന്റെ ആധ്യാത്മിക പാരമ്പര്യത്തിന്റെ ആദ്യത്തെ ആചാര്യൻ. പക്ഷേ, വ്യക്തിപരമായി എനിക്കിഷ്ടം ശ്രീനാരായണഗുരു എന്ന കവിയെയാണ്. മലയാളത്തിലെ ഏറ്റവും വലിയ കവി ശ്രീനാരായണഗുരു തന്നെയാണ്. 

ആനയാണ്; എന്നാൽ, തേക്കുമരം വേരോടെ പിഴുതെടുക്കുന്ന ആനയെക്കാൾ തൊട്ടാവാടിച്ചെടിയുടെ ചെറിയ പൂക്കൾ ഒന്നൊന്നായി നുള്ളിയെടുക്കുന്ന കൊമ്പനെയാണ് ഞാൻ കൂടുതൽ അടുപ്പത്തോടെ കാണുന്നത്.

(പ്രശസ്ത തമിഴ്– മലയാളം എഴുത്തുകാരനാണ് ലേഖകൻ)

English Summary: sree narayana gurus 169th jayanti celebration