ആലുവയിൽനിന്ന് മറ്റെ‍ാരു കുട്ടിയുടെ നിസ്സഹായമായ നിലവിളികൂടി നാം കേൾക്കുകയാണ്; കെ‍ാടുംക്രൂരത അനുഭവിക്കേണ്ടിവന്ന ഒരു എട്ടുവയസ്സുകാരിയുടെ കരച്ചിൽ. അഞ്ചു വയസ്സുള്ളെ‍ാരു അതിഥിബാലികയെ കെ‍ാടുംപീഡനത്തിനിരയാക്കി ഒരു നരാധമൻ കെ‍ാലപ്പെടുത്തിയിട്ട് നാൽപതുദിവസം ആകുന്നതേയുള്ളൂ. ആലുവ മാർക്കറ്റിനു പിന്നിലെ മാലിന്യങ്ങൾക്കിടയിൽ, ചാക്കിൽ കെട്ടിയ നിലയിൽ ആ കുട്ടിയുടെ ജ‍ഡം കണ്ടെടുത്തപ്പോൾ ദേഹമാകെ ഗുരുതരമുറിവുകളുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവയിൽനിന്ന് മറ്റെ‍ാരു കുട്ടിയുടെ നിസ്സഹായമായ നിലവിളികൂടി നാം കേൾക്കുകയാണ്; കെ‍ാടുംക്രൂരത അനുഭവിക്കേണ്ടിവന്ന ഒരു എട്ടുവയസ്സുകാരിയുടെ കരച്ചിൽ.

അഞ്ചു വയസ്സുള്ളെ‍ാരു അതിഥിബാലികയെ കെ‍ാടുംപീഡനത്തിനിരയാക്കി ഒരു നരാധമൻ കെ‍ാലപ്പെടുത്തിയിട്ട് നാൽപതുദിവസം ആകുന്നതേയുള്ളൂ. ആലുവ മാർക്കറ്റിനു പിന്നിലെ മാലിന്യങ്ങൾക്കിടയിൽ, ചാക്കിൽ കെട്ടിയ നിലയിൽ ആ കുട്ടിയുടെ ജ‍ഡം കണ്ടെടുത്തപ്പോൾ ദേഹമാകെ ഗുരുതരമുറിവുകളുണ്ടായിരുന്നു. അതുപോലെയൊരു ക്രൂരത ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന സുരക്ഷാവാഗ്‌ദാനം നൽകാൻ നമുക്കു കഴിയാതെപോയതിന് ഇതാ മറ്റെ‍ാരു അതിഥിബാലിക വേദനയോടെ സാക്ഷ്യം പറയുന്നു. 

ADVERTISEMENT

ഈ പെൺകുട്ടിക്കും കെ‍ാടുംക്രൂരതയാണ് അനുഭവിക്കേണ്ടിവന്നത്. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളുടെയും നാട്ടുകാരുടെയും ജാഗ്രതയോടെയുള്ള തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇവരാണു പൊലീസിൽ വിവരം അറിയിച്ചതും. ആശുപത്രിയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു. ജയിലിൽ നിന്നിറങ്ങിയ സ്ഥിരം കുറ്റവാളിയാണ് പ്രതി.

അ‍ഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മറ്റു പെൺകുട്ടികളോടും മോശമായി പെരുമാറിയിട്ടുള്ളതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാൽ, കുട്ടികളും മാതാപിതാക്കളും പരാതി നൽകാനും മൊഴി നൽകാനും ഭയപ്പെട്ടതു പ്രതിക്കു സഹായകരമായി. ഇത്തരം കെ‍ാടുംകുറ്റവാളികളെ യഥാസമയം തിരിച്ചറിയാനും നടപടികളെടുക്കാനും നമ്മുടെ പെ‍ാലീസിനു കഴിയുന്നുമില്ല. 

ADVERTISEMENT

ഏഴു വർഷത്തിനുള്ളിൽ ഇവിടെ കൊല്ലപ്പെട്ടത് 214 കുട്ടികളാണെന്നതു കേരളം കുറ്റബോധത്തോടെ കേൾക്കേണ്ട കണക്കാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും വൻ വർധനയെന്നു പൊലീസിന്റെ കണക്കുകൾ പറയുന്നു. 2016 മുതൽ 2023 മേയ് വരെ കുട്ടികൾക്കെതിരെയുണ്ടായ അക്രമങ്ങളുടെ എണ്ണം 31,364 ആണ്. ഇക്കാലയളവിൽ 9604 കുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടന്നു. 

കേരളത്തിൽ കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്ത 4582 പോക്സോ കേസുകളിൽ ഭൂരിഭാഗം കുറ്റകൃത്യങ്ങളും നടന്നത് കുട്ടികളുടെ വീടുകളിലാണെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ  റിപ്പോർട്ടിൽ പറയുന്നു. സ്കൂളുകൾ, വാഹനങ്ങൾ, മതസ്ഥാപനങ്ങൾ, ആശുപത്രികൾ, ശിശുസംരക്ഷണ സ്ഥാപനങ്ങൾ, സുഹൃത്തുക്കളുടെ വീടുകൾ എന്നിവിടങ്ങളിലും കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായെന്നു കമ്മിഷന്റെ 2022–23 വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടികളുടെയും സ്‌ത്രീകളുടെയും സമ്പൂർണ സുരക്ഷിതത്വത്തിനുള്ള സമഗ്രപദ്ധതി എത്രയുംവേഗം സർക്കാർ ആവിഷ്കരിച്ചേതീരൂ എന്നോർമിപ്പിക്കുന്നതാണ് ഈ കണക്കുകൾ.

ADVERTISEMENT

ഡൽഹിയിലെ ‘നിർഭയ’ സംഭവത്തിനുശേഷം ഇനിയൊരു മകളുടെയും അമ്മയുടെയും സഹോദരിയുടെയും ഭാര്യയുടെയും ദുരന്തകഥ രാജ്യമനഃസാക്ഷിയെ കരയിക്കരുതെന്നു നാം ആവർത്തിച്ചുറപ്പിച്ചിട്ടും ആശയറ്റ പെൺനിലവിളികൾ ഇവിടെ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. കുട്ടികളുടെയും സ്‌ത്രീകളുടെയും സുരക്ഷയിൽ ദിനംതോറും സംഭവിക്കുന്ന വീഴ്ചയെക്കുറിച്ചു ഭരണാധികാരികൾ ഗൗരവത്തോടെ ചിന്തിച്ചിരുന്നെങ്കിൽ ഇത്തരത്തിലുള്ള നീചപ്രവൃത്തികൾ ആവർത്തിക്കാൻ അക്രമികൾക്കു ധൈര്യം ലഭിക്കുമായിരുന്നോ? നിസ്സഹായരുടെ നേർക്കു യുദ്ധഭൂമിയിൽപോലും നടക്കാത്ത അതിക്രമങ്ങൾ ആവർത്തിക്കുമ്പോൾ സർക്കാർ കണ്ണടച്ചിരിക്കുകയാണോ വേണ്ടത്? ക്രൂരതയുടെ അങ്ങേയറ്റംവരെ അനുഭവിക്കേണ്ടിവരുന്ന പെൺകുട്ടികളുടെ അശരണമായ കരച്ചിൽ കാതിൽ മുഴങ്ങുമ്പോൾ നാടിന് ഉറങ്ങാനാവുന്നതെങ്ങനെ ? 

ഇനിയും നമ്മുടെ കുഞ്ഞുങ്ങൾ ഇവിടെ പീഡിപ്പിക്കപ്പെട്ടുകൂടാ. ഇളംജീവിതങ്ങൾ നിസ്സഹായതയോടെ പിടഞ്ഞുതീർന്നുകൂടാ. കുഞ്ഞുങ്ങളുടെ നേർക്കു കെ‍ാടുംക്രൂരത കാട്ടാൻ ഇനിയെങ്കിലും ആർക്കും ധൈര്യമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ വേണം ഇതിൻമേൽ നടപടികളുണ്ടാകാൻ. എന്നാലേ, നിയമവ്യവസ്‌ഥയ്‌ക്കുതന്നെ അർഥമുണ്ടാകൂ. ശിക്ഷ എത്രത്തോളം കഠിനമാകുന്നുവോ അത്രത്തോളം ഇത്തരം ക്രൂരതകൾ ആവർത്തിക്കില്ലെന്ന് അധികൃതർ തിരിച്ചറിയുകയും വേണം.

English Summary : Editorial about child abuse