വി.കെ.മാത്യൂസിന്റെ ലേഖനം സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ഒന്നാണ്. ഇതിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഇന്നത്തെ നേതാക്കളിൽ പലരും സ്വകാര്യമായി സമ്മതിക്കും. പക്ഷേ, പൊതുവായി ഒരു കാപട്യം ഇത്തരം കാര്യങ്ങളിൽ പുലർത്തുകയും ചെയ്യുന്നു. സ്വകാര്യ കോളജുകളിൽ മക്കളെ അയയ്ക്കരുതെന്നു പറഞ്ഞ പല നേതാക്കളുടെയും മക്കൾ അത്തരം സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങി. ഇംഗ്ലിഷ് മീഡിയം വേണ്ടെന്നു പറഞ്ഞവരും കുട്ടികളെ അവിടെ പഠിക്കാനയച്ചു.

വി.കെ.മാത്യൂസിന്റെ ലേഖനം സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ഒന്നാണ്. ഇതിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഇന്നത്തെ നേതാക്കളിൽ പലരും സ്വകാര്യമായി സമ്മതിക്കും. പക്ഷേ, പൊതുവായി ഒരു കാപട്യം ഇത്തരം കാര്യങ്ങളിൽ പുലർത്തുകയും ചെയ്യുന്നു. സ്വകാര്യ കോളജുകളിൽ മക്കളെ അയയ്ക്കരുതെന്നു പറഞ്ഞ പല നേതാക്കളുടെയും മക്കൾ അത്തരം സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങി. ഇംഗ്ലിഷ് മീഡിയം വേണ്ടെന്നു പറഞ്ഞവരും കുട്ടികളെ അവിടെ പഠിക്കാനയച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വി.കെ.മാത്യൂസിന്റെ ലേഖനം സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ഒന്നാണ്. ഇതിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഇന്നത്തെ നേതാക്കളിൽ പലരും സ്വകാര്യമായി സമ്മതിക്കും. പക്ഷേ, പൊതുവായി ഒരു കാപട്യം ഇത്തരം കാര്യങ്ങളിൽ പുലർത്തുകയും ചെയ്യുന്നു. സ്വകാര്യ കോളജുകളിൽ മക്കളെ അയയ്ക്കരുതെന്നു പറഞ്ഞ പല നേതാക്കളുടെയും മക്കൾ അത്തരം സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങി. ഇംഗ്ലിഷ് മീഡിയം വേണ്ടെന്നു പറഞ്ഞവരും കുട്ടികളെ അവിടെ പഠിക്കാനയച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിനു നല്ല രാഷ്ട്രീയ നേതാക്കളെ ആവശ്യമുണ്ടെന്ന വി.കെ.മാത്യൂസിന്റെ ലേഖനത്തോട് വിവിധ മേഖലകളിലെ പ്രമുഖർ പ്രതികരിക്കുന്നു.

നാട്ടിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയണം
∙ ജി.വിജയരാഘവൻ (സംസ്ഥാന ആസൂത്രണ ബോർഡ് മുൻ‌ അംഗം)

വി.കെ.മാത്യൂസിന്റെ ലേഖനം സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ഒന്നാണ്. ഇതിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഇന്നത്തെ നേതാക്കളിൽ പലരും സ്വകാര്യമായി സമ്മതിക്കും. പക്ഷേ, പൊതുവായി ഒരു കാപട്യം ഇത്തരം കാര്യങ്ങളിൽ പുലർത്തുകയും ചെയ്യുന്നു. സ്വകാര്യ കോളജുകളിൽ മക്കളെ അയയ്ക്കരുതെന്നു പറഞ്ഞ പല നേതാക്കളുടെയും മക്കൾ അത്തരം സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങി. ഇംഗ്ലിഷ് മീഡിയം വേണ്ടെന്നു പറഞ്ഞവരും കുട്ടികളെ അവിടെ പഠിക്കാനയച്ചു. പഴയ പല ഭാണ്ഡങ്ങളും പേറി നടക്കുന്നു എന്നതാണ് ഈ കാപട്യത്തിനു പിന്നിലുള്ള കാരണം. ഇടതായാലും വലതായാലും നമ്മുടേത് കുറെയേറെ സോഷ്യലിസ്റ്റ് മനഃസ്ഥിതിയാണ്.

ADVERTISEMENT

ഇന്നു യുവാക്കളിൽ പലരും കേരളം വിടുന്നതു ജോലിക്കുവേണ്ടി മാത്രമല്ല, നല്ല വിദ്യാഭ്യാസത്തിനും കൂടിയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തു ഗുണമേന്മയുള്ള പഠനം സാധ്യമല്ലാത്തത് ഈ പ്രയാണത്തിന് ആക്കം കൂട്ടുന്നു. ഇവിടെ അവസരങ്ങൾ കിട്ടുകയാണെങ്കിൽ പലരും ഇവിടെ തങ്ങുകയും പോയവർ മടങ്ങിയെത്തുകയും ചെയ്യും. അവസരങ്ങൾ അതിനായി തുറക്കണം. സമൂഹത്തിനു ഹാനികരമായ കാര്യങ്ങൾ ചെയ്തു പെട്ടെന്നു പണമുണ്ടാക്കുന്ന രീതി കുറെപ്പേർക്കെങ്കിലുമുണ്ട്. ന്യായമായി തൊഴിൽ ചെയ്തു ജീവിക്കുന്നവർക്ക് ഒരു താരതമ്യത്തിനുപോലും സാധ്യമാകാത്ത തരത്തിലാണ് ഇത്തരക്കാരുടെ വളർച്ച. അങ്ങനെ പ്രയാസപ്പെടുന്നവരും നാടുവിടാനൊരുങ്ങുന്നു. നല്ല രീതിയിൽ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സാഹചര്യമാണ് ഇതിനെല്ലാം പരിഹാരമെന്നോണം സൃഷ്ടിക്കപ്പെടേണ്ടത്.

എല്ലാ മേഖലയിലും വരട്ടെ മിടുക്കർ
∙ സി.പി.ജോൺ (സിഎംപി ജനറൽ സെക്രട്ടറി, യുഡിഎഫ് സെക്രട്ടറി)

രാഷ്ട്രീയത്തിൽ മാത്രമല്ല, വ്യാപാരത്തിലും വ്യവസായത്തിലും കലയിലും തുടങ്ങി എല്ലാ മേഖലകളിലും സമർഥരും മിടുക്കരുമായ പുതിയ തലമുറ നേതാക്കളുയർന്നു വരണം. രാഷ്ട്രീയത്തിൽ കഴിവിനെക്കാൾ പ്രധാനം സമീപനങ്ങളാണ് (പോളിസി). പ്രായത്തെക്കാൾ അഭിപ്രായത്തിനാണു പ്രാധാന്യം. മോശം അഭിപ്രായം പറയുന്ന യുവാവിനെക്കാളും മികച്ച അഭിപ്രായം പറയുന്ന വയോധികനാണ് നല്ലതെന്നു പൊതുവേ പറയാറുണ്ട്. പൊളിറ്റിക്സ് എന്നതു പബ്ലിക് പോളിസിയാണ്. അതു പൊതുവേ രാഷ്്ട്രീയക്കാർ കൈകാര്യം ചെയ്യുന്നു. ലാഭം (പ്രോഫിറ്റ്) ഉണ്ടാക്കുന്നതിനുള്ള ജോലിയല്ല അവർ ചെയ്യുന്നത്. ഭരണഘടനയും അതിന്റെ മേന്മയും നന്മയും പേറുന്ന ഒരു ക്രിയാത്മക തലമുറയാണു വരേണ്ടത്.

ADVERTISEMENT

രാഷ്ട്രീയത്തിൽ നിലപാടുകൾ പ്രധാനപ്പെട്ടതാണ്. ഈയിടെ ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ ഒരു പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് അദ്ദേഹം പറയുന്നു. ഇതു നിയമത്തെ മറികടന്ന് 22 മണിക്കൂർ അധികജോലി ചെയ്യലാണ്. മുതലാളിമാരുടെ ലാഭവിഹിതം ഇത്ര ശതമാനത്തിൽ കൂടരുതെന്നു നാരായണമൂർത്തി പറയുന്നില്ല. തൊഴിലാളിയുടെ ശമ്പളത്തെക്കുറിച്ചും മൗനം പാലിക്കുന്നു. ഒളിച്ചുവച്ച മാർജാര തന്ത്രങ്ങളാണ് ഇതെല്ലാം. ഐടി മേഖലയിൽ ആദിവാസികൾ, ദലിതുകൾ എന്നിവരുടെ കടന്നുവരവിനെയാണ് രാഷ്ട്രീയക്കാർ അഭിസംബോധന ചെയ്യുന്നത്. അത്തരം പ്രശ്നങ്ങളാണ് അവരുടെ ‘പൊളിറ്റിക്കൽ കൺസേൺ’. ഒരുപടി കൂടി കടന്നാൽ ഭരണഘടന നടപ്പാക്കുന്നതാണ് പൊളിറ്റിക്സ് അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം. ഭരണഘടനയിൽനിന്നു നമുക്കു സൗകര്യമുള്ളത് എടുക്കുകയും അല്ലാത്തതു മൂടിവയ്ക്കുകയും ചെയ്യുന്നതു നല്ല സമീപനമല്ല. സാമൂഹിക ദൗത്യങ്ങളെപ്പറ്റി, ഉത്തരവാദിത്തങ്ങളെപ്പറ്റി വ്യക്തതയുള്ള യുവാക്കൾ കടന്നുവരണം എന്നതാണു നിലപാട്. സംസ്ഥാനാനന്തര വ്യാപാര കമ്മിയെപ്പറ്റിയുള്ള വി.കെ.മാത്യൂസിന്റെ അഭിപ്രായവും ചർച്ച ചെയ്യപ്പെടേണ്ടതാണ്.

രാഷ്ട്രീയത്തിലും വേണം കേരള മോഡൽ
∙ അഡ്വ. കാളീശ്വരം രാജ് (സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകൻ)

വികസിത കാഴ്ചപ്പാടുകളുടെയും ഭരണഘടനാ അവബോധത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ രാജ്യത്തിനാകെ മാതൃകയാകാൻ കെൽപുള്ള സമൂഹമാണു കേരളത്തിന്റേത്. എന്നാൽ, കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളിൽ വലിയൊരു വിഭാഗം ഈ യാഥാർഥ്യം ഉൾക്കൊള്ളുന്നുണ്ടോ എന്നു സംശയം. രാഷ്ട്രീയത്തിലെ നിലവാരത്തകർച്ച വല്ലാതെ ഭയപ്പെടുത്തുന്നു. ടെലിവിഷൻ ചർച്ചകളിലും മാധ്യമവാർത്തകളിലും കൂടുതലും കണ്ടുവരുന്ന കക്ഷിരാഷ്ട്രീയത്തിന്റെ അവസ്ഥ പരിതാപകരം. അപവാദങ്ങൾ ഇല്ലെന്നല്ല. ഭാരത് ജോഡോ യാത്രയും പരിസ്ഥിതി സംരക്ഷണം, കുടുംബശ്രീ എന്നിവയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളും മെച്ചപ്പെട്ട രാഷ്ട്രീയം ഇവിടെ സാധിക്കുമെന്നതിന്റെ തെളിവാണ്.

ADVERTISEMENT

രാഷ്ട്രീയ നേതാക്കൾ അവരുടെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും കൂടുതൽ സുതാര്യതയും സത്യസന്ധതയും ഉത്തരവാദിത്ത ബോധവും കാണിക്കണം. നെഹ്റുവിന്റെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ആദ്യ സർക്കാർ അധികാരമേറ്റപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ‘‘കോൺഗ്രസിന്റെ മന്ത്രിസഭയാണ് അധികാരത്തിൽ വരുന്നതെങ്കിലും ഇതു കോൺഗ്രസുകാരുടെ മാത്രം മന്ത്രിസഭയാകില്ല’’. ഏതൊരു രാഷ്ട്രീയ നേതാവിനും പാഠമാണ് ഈ വാക്കുകൾ. കക്ഷി രാഷ്ട്രീയത്തിനതീതമായി ഭരണഘടനാപദവികളെ കാണുകയും അധികാരത്തെ ആ തരത്തിൽ പ്രയോഗിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സദാചാരം ഇവിടെ ഉണ്ടാകണം.

നമ്മുടെ ധിഷണാശേഷിയും അധ്വാനശീലവും കേരളത്തിനു പുറത്തു പ്രകീർത്തിക്കപ്പെടുന്നു. പക്ഷേ, കേരളത്തിൽ മലയാളി അംഗീകരിക്കപ്പെടുന്നുണ്ടോ? കക്ഷിരാഷ്ട്രീയത്തിന്റെ താൽപര്യങ്ങൾക്ക് അതീതമായി, നാട്ടിലെ പ്രതിഭകളെ കണ്ടെത്താനും ആദരിക്കാനും രാഷ്ട്രീയ നേതൃത്വം തയാറാകണം.

ജനവിരുദ്ധ വികസനനയങ്ങൾ ഏകപക്ഷീയമായും ബലപ്രയോഗത്തിലൂടെയും അടിച്ചേൽപിക്കുന്ന രീതി മാറണം. കേരളീയ പരിസ്ഥിതിയെ പരിഗണിക്കുന്ന വികസനസമീപനം ഉണ്ടാകണം. തൊഴിലും അവസരങ്ങളും കുറഞ്ഞു വരുമ്പോഴുള്ള സാധ്യതകൾ നീതിയുക്തമായി വിതരണം ചെയ്യപ്പെടണം. പുതിയൊരു തൊഴിൽ പരിഷ്കരണ നിയമത്തെക്കുറിച്ച് ആലോചിക്കണം. ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും ശേഷിയുള്ള പൊലീസ് സംവിധാനം നിലനിൽക്കുമ്പോഴും എതിർശബ്ദങ്ങളെയും സമരങ്ങളെയും അടിച്ചൊതുക്കുന്ന രീതി മാറണം. കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറാൻ വിദ്യാർഥി സംഘടനകളെ പരിശീലിപ്പിക്കണം. അങ്ങനെ രാഷ്ട്രത്തിനു മുന്നിൽ പുതിയ ‘കേരള മോഡൽ രാഷ്ട്രീയം’ മുന്നോട്ടു വയ്ക്കാൻ നമുക്കാകണം.

English Summary:

Eminent people from various fields respond to the article by VK Mathews

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT