കൊൽക്കത്ത ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വിവിധ മേഖലകളിലുള്ളവരുടെ പ്രതിഷേധം കടലിരമ്പമായി ഉയരുകയാണിപ്പോൾ. സർക്കാരും പൊതുസമൂഹവും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പുലർത്തുന്നുവെന്നു കരുതിപ്പോരുന്ന ജാഗ്രതയിലാകെ ഇത്തരം ക്രൂരതകൾ നിഴൽവീഴ്ത്തുന്നു. ഈ നരാധമന്മാർക്കിടയിൽ ഞങ്ങളുടെ പെൺകുഞ്ഞുങ്ങൾക്ക് എന്താണു രക്ഷയെന്നു കോടിക്കണക്കിനു മാതാപിതാക്കൾ ഒരേസ്വരത്തിൽ ചോദിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് ഒൻപതിനു പുലർച്ചെയാണ് പിജി ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. ഈ കേസിലെ ചുരുളുകളെല്ലാം ഇപ്പോഴും അഴിക്കാനായിട്ടില്ലെന്നു മാത്രമല്ല, ഇതിൽനിന്നു രാഷ്ട്രീയമുതലെടുപ്പു നടത്തുന്നവർ അരങ്ങു ഭരിക്കുകയുമാണ്. സ്ത്രീകളെ അപമാനിക്കുന്നവർ ആരായാലും അവർക്കു മാതൃകാപരമായ കടുത്തശിക്ഷ നൽകുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായിക്കൂടെന്നും ഇക്കാര്യത്തിൽ നിതാന്ത ജാഗ്രതയും അടിയന്തര നടപടികളും ഉണ്ടായേ തീരൂ എന്നുമുള്ള അധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വായ്ത്താരി ഉയർന്നുകേൾക്കുമ്പോൾത്തന്നെ നമ്മുടെ രാജ്യത്ത് ഇത്തരം ക്രൂരതകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കെ‍ാൽക്കത്തയിൽ വേദനയുടെ അങ്ങേയറ്റംവരെ അനുഭവിച്ചു ജീവൻ വെടിഞ്ഞത്.

ADVERTISEMENT

ഡൽഹിയിൽ 12 വർഷംമുൻപൊരു ഡിസംബർ പതിനാറിനു നഗരമധ്യത്തിൽ, ഓടുന്ന ബസിൽ കൂട്ടബലാത്സംഗത്തിനിരയായി പിന്നീടു മരണമടഞ്ഞ യുവതിക്കു ശ്രദ്ധാഞ്‌ജലിയായി നാം നൽകേണ്ടിയിരുന്നത് ഇതുപോലെയൊരു ക്രൂരത ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന ഉറപ്പായിരുന്നു. ഈ രാജ്യത്ത് ഇനി ജനിക്കാനിരിക്കുന്നവരും ഇപ്പോൾ ജീവിക്കുന്നവരുമായ മുഴുവൻ സ്‌ത്രീകൾക്കുമുള്ള ആ സുരക്ഷാവാഗ്‌ദാനം പക്ഷേ, നമുക്കു നൽകാനാവാതെപോയി. ഡൽഹിയിലെ ആ യുവതി മരണത്തിനു കീഴടങ്ങിയപ്പോൾ ‘ഞങ്ങളുടെ കുഞ്ഞിന്റെ മരണം രാജ്യത്തു സ്‌ത്രീസുരക്ഷയ്‌ക്കു വഴിയൊരുക്കട്ടെ’ എന്നാണ് അവളുടെ മാതാപിതാക്കൾ പറഞ്ഞത്. ആ വഴി ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്നു കെ‍ാൽക്കത്തയിൽ കെ‍ാല്ലപ്പെട്ട പിജി ഡോക്ടറുടെ മരണവും ദുഃഖസാക്ഷ്യം പറയുന്നു.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം സുപ്രീം കോടതിയിൽനിന്നുണ്ടായ കർശന ഇടപെടൽ രാജ്യത്തിന് ആലംബമാകുന്നത്. ഇനിയൊരു കൊലപാതകമോ പീഡനമോ സംഭവിക്കുന്നതുവരെ രാജ്യത്തിനു കാത്തിരിക്കാനാകില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയത് ഉരുകിത്തീരുന്ന എത്രയോ കുടുംബങ്ങളുടെ മനസ്സറിഞ്ഞതുകെ‍ാണ്ടാണെന്നു വ്യക്തം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങൾക്കായി സുപ്രീം കോടതി ദേശീയ കർമസമിതിയെ നിയോഗിച്ചിട്ടുണ്ട്. പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആശങ്കയും ഞെട്ടലും പങ്കുവച്ചുകൊണ്ടാണ് ഈ നടപടി. 

ADVERTISEMENT

രാജ്യത്ത് ആരോഗ്യപ്രവർത്തകർ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴം തന്റെ മരണത്തിലൂടെ വിളിച്ചുപറയുകയായിരുന്നു കെ‍ാൽക്കത്തയിലെ ആ യുവഡോക്ടർ. അതുകെ‍ാണ്ടുതന്നെയാണ്, ആരോഗ്യപ്രവ‍ർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയമം കൊണ്ടുവന്നെങ്കിലും അവ പര്യാപ്തമല്ലെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത്. ജോലിഭാരം, വിശ്രമസൗകര്യത്തിന്റെ അപര്യാപ്തത തുടങ്ങി ആരോഗ്യപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കോടതി അക്കമിട്ടു പറയുകയുണ്ടായി. ആർ.ജി.കാർ ആശുപത്രി പ്രശ്നം കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബംഗാൾ സർക്കാരിനെയും പൊലീസിനെയും കോടതി അതിരൂക്ഷമായാണു വിമർശിച്ചത്. 

സ്ത്രീകൾ മുൻനിരയിലേക്കു കടന്നുവരുമ്പോൾ സുരക്ഷിതവും അന്തസ്സുമുള്ള ഇടം ഒരുക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നുകൂടി സുപ്രീം കോടതി ഓർമിപ്പിക്കുന്നുണ്ട്. സ്ത്രീകൾക്കു സമാധാനത്തോടെ ജീവിക്കാനുള്ള സൗകര്യമുറപ്പാക്കുന്നതിൽ സർക്കാരിനുള്ള ആത്മാർഥതയും കാര്യനിർവഹണശേഷിയും തെളിയിക്കപ്പെടേണ്ടത് ഇത്തരം നിർദേശങ്ങളുടെ നിർവഹണങ്ങളിൽ കൂടിയാണ്.

English Summary:

Editorial about RG Kar medical college issue