ഭരണകക്ഷി എംഎൽഎയായ പി.വി.അൻവർ സ്ഫോടനാത്മകമായ പല ആരോപണങ്ങളും ഉന്നയിക്കുന്നു. കേരളം അതുകേട്ടു ഞെട്ടുകയും സർക്കാരും ഇടതുമുന്നണിയും കൂസലില്ലാത്ത ഭാവത്തിൽ മുന്നോട്ടുപോവുകയും ചെയ്യുന്നു. സ്വന്തം പെ‍ാളിറ്റിക്കൽ സെക്രട്ടറിക്കും പെ‍ാലീസ് ഉന്നതർക്കുമെതിരെയാണ് ആരോപണങ്ങളെന്നതിനാൽ പെ‌ാലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി എന്തു നിലപാടെടുക്കുമെന്നാണ് പെ‍ാതുസമൂഹം ഉറ്റുനോക്കിയത്. പെ‍ാലീസിനെതിരെയുള്ള ആരോപണങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാവുമെന്നു തിങ്കളാഴ്ചപിണറായി വിജയൻ ഉറപ്പിച്ചുപറയുകയും ചെയ്തു. അതാകട്ടെ, പെ‍ാലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനവേദിയിൽ. മുൻകൂട്ടി തയാറാക്കിയ ഒരു തിരക്കഥയിലെന്നപോലെ കൃത്യമായിരുന്നു ആ ഉറപ്പിന്റെ സ്ഥലവും സമയവും. എന്നിട്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നിട്ടെന്തുണ്ടാവാൻ, ജനം ഒരിക്കൽക്കൂടി വിഡ്ഢികളായെന്നല്ലാതെ! 

ADVERTISEMENT

ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ രണ്ടുദിവസവും എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ആഞ്ഞടിച്ച എംഎൽഎ, ചെ‍ാവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ടതോടെ അയയുകയായിരുന്നു. അന്വേഷണം അജിത്കുമാറിനെ മാറ്റിനിർത്തി വേണോയെന്ന കാര്യം മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കട്ടെയെന്നാണു കൂടിക്കാഴ്ചയ്ക്കുശേഷം എംഎൽഎ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകിയതുമില്ല. എന്നാൽ, അജിത്കുമാറിനെതിരെയും ശശിക്കെതിരെയും വീണ്ടും ഇന്നലെ എംഎൽഎ തുറന്നടിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു പരാതി നൽകിയിട്ടുമുണ്ട്. ഗോവിന്ദൻ പ്രതികരിച്ചിട്ടില്ലെങ്കിലും, എഡിജിപിയെ മാറ്റാതെയുള്ള അന്വേഷണത്തിൽ സർക്കാർ വ്യക്തത വരുത്തട്ടെയെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറയുകയുണ്ടായി. 

ആരോപണങ്ങളുടെ മൂർച്ച സൗകര്യപൂർവം കുറച്ചും കൂട്ടിയും എംഎൽഎ അവിടെ നിൽക്കട്ടെ. കേരളം അമ്പരക്കുന്നത് ഇക്കാര്യത്തിൽ മുഖ്യമന്ത്രി എടുക്കേണ്ടിയിരുന്നതും എന്നാൽ എടുക്കാതെപോയതുമായ ദൃഢനിലപാടിനെക്കുറിച്ചാണ്. താൻ പെ‍ാലീസ് വകുപ്പ് ഏറ്റെടുത്തശേഷമുള്ള ഏറ്റവും ഗൗരവമേറിയ ആരോപണങ്ങൾ സേനയിലെ ഉന്നതർക്കെതിരെ ഉയർന്നിട്ടും മുഖ്യമന്ത്രി വഴുവഴുപ്പൻ നിലപാട് സ്വീകരിച്ചത് എന്തുകെ‍ാണ്ടാണ്? ‘പുഴുക്കുത്തുകളെ സേനയിൽനിന്ന് ഒഴിവാക്കും’ എന്ന് അദ്ദേഹം പെ‍ാലീസ് സമ്മേളനത്തിൽ പറഞ്ഞെങ്കിലും അതിന് ഇപ്പോഴത്തെ വിവാദവുമായി ബന്ധമില്ലെന്നു ജനം പിന്നീടു മനസ്സിലാക്കിയെടുത്തു. എഡിജിപിയെ ലക്ഷ്യമാക്കി എംഎൽഎ തൊടുത്ത ആരോപണങ്ങൾ പൊളിറ്റിക്കൽ സെക്രട്ടറി വഴി ആത്യന്തികമായി മുഖ്യമന്ത്രിയിലേക്കുതന്നെ എത്തുമെന്ന സാഹചര്യത്തിലാണ് കേട്ടുകേൾവിയില്ലാത്ത മട്ടിൽ അന്വേഷണ പ്രഹസനത്തിന് ഉത്തരവിട്ടതെന്ന ആരോപണം ഗൗരവമുള്ളതാണ്. 

ADVERTISEMENT

എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിനെത്തുടർന്ന് പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്നു എസ്.സുജിത്ദാസിനെ മാറ്റിയതും ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ്. സുജിത്തിനെ സസ്പെൻഡ് ചെയ്യാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, അജിത്തിനെതിരെ നടപടിയെടുക്കാതെ സുജിത്തിനെ മാത്രം സസ്പെൻഡ് ചെയ്താൽ രണ്ടുതരം നീതിയാകുമെന്ന അഭിപ്രായമുയർന്നപ്പോഴാണ് ഒരാളെ മാറ്റാതെയും മറ്റേയാളെ സസ്പെൻഡ് ചെയ്യാതെയും തിങ്കളാഴ്ച രാത്രി പത്തോടെ അന്വേഷണ ഉത്തരവിറങ്ങിയത്.

അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്നു നീക്കാനുള്ള ആലോചന നടന്നതിനുശേഷം അതു വേണ്ടെന്നുവച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തോട് പാർട്ടിയിലെ ഒരു വിഭാഗത്തിനുതന്നെ വിയോജിപ്പുണ്ടെന്നാണു പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പിനെക്കുറിച്ചു സിപിഎമ്മിൽ ഭിന്നാഭിപ്രായം ശക്തമാകുന്നതു നിസ്സാരവുമല്ല. അജിത്തിനെ ചുമതലയിൽനിന്നു നീക്കണമെന്നു സിപിഐ യുവജനസംഘടനയായ എഐവൈഎഫ് ആവശ്യപ്പെട്ടതോടെ ഇടതുമുന്നണിക്കുള്ളിലെ വിയോജിപ്പും പരസ്യമായി.  

ADVERTISEMENT

സംസ്ഥാനത്താദ്യമായി, ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ കസേരയിൽ നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ ആരോപണം അന്വേഷിക്കുന്ന ‘അദ്ഭുത’വും കേരളം കാണുന്നു. എഡിജിപിക്കെതിരായ പരാതി അന്വേഷിക്കുന്ന സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ അദ്ദേഹത്തിനു നേരിട്ടു റിപ്പോർട്ട് ചെയ്യുന്നവരാണ്– തിരുവനന്തപുരം സിറ്റി കമ്മിഷണറും തൃശൂർ റേഞ്ച് ഡിഐജിയും. ഇവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് എഴുതുന്നതാവട്ടെ അതേ എഡിജിപിയും! 

എഡിജിപിക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്തേണ്ടത് ആരോപണവിധേയനെ അതേ ചുമതലയിൽ നിലനിർത്തിക്കൊണ്ടല്ലെന്നും സീനിയറായ ഡിജിപിമാർ അന്വേഷണം നടത്തണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണെന്നാണു പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. ആരോപണവിധേയരായ ഉപജാപക സംഘത്തിന്റെ ചൊൽപടിയിലാണു മുഖ്യമന്ത്രിയെന്നും അവർ എന്തെങ്കിലും വെളിപ്പെടുത്തുമെന്ന ഭയമാണ് അദ്ദേഹത്തിനെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഇനിയെ‍ാരു സ്ഫോടനാത്മക ആരോപണം കേട്ടാൽ ഉടനെ ഞെട്ടണോ അതോ അതിൻമേലുണ്ടാവാൻപോവുന്ന പ്രഹസനനടപടികൾ അറിഞ്ഞശേഷം മതിയോ പ്രതികരണം എന്ന സ്വാഭാവിക സംശയത്തിലാണ് ഇപ്പോൾ കേരള ജനത. മുഖ്യമന്ത്രിതന്നെയല്ലേ ആ സംശയം തീർത്തുകെ‍ാടുക്കേണ്ടത്?

English Summary:

Allegation about kerala government