മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുണ്ടാക്കിയ കെ‍ാടുംദുരിതത്തിൽനിന്നു കരകയറാൻ എല്ലാവരും വയനാടിനെ ചേർത്തുപിടിക്കുന്ന വേളയാണിത്. സംസ്ഥാന സർക്കാരിനു തനിച്ചു നേരിടാൻ കഴിയുന്നതല്ല ഇതുപോലുള്ള വൻദുരന്തത്തിൽനിന്നുള്ള പുനരുജ്ജീവനമെന്നതിനാൽ കേന്ദ്ര സർക്കാരിന്റെ നിർലോഭമായ സാമ്പത്തികസഹായം അനിവാര്യമാണ്. അതുകെ‍ാണ്ടുതന്നെ, ഉരുൾപൊട്ടലുണ്ടായി പതിനെ‍ാന്നാം ദിവസം ഈ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണു കേരളം കണ്ടത്. എന്നാൽ, സഹായവാഗ്ദാനം നൽകി ഒരു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നടപടിയൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലാണു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത് –  ഒറ്റരാത്രികെ‍ാണ്ട് 231 മനുഷ്യർ ഇല്ലാതായ കനത്ത ദുരന്തം. 78 പേരെ ഇനിയും കണ്ടെത്താനുണ്ട്. 498 വീടുകൾ ഒലിച്ചുപോയി; 240 വീടുകൾ വാസയോഗ്യമല്ലാതായി. കുറഞ്ഞതു 2000 കോടി രൂപയുടെ നാശനഷ്ടമാണു കണക്കാക്കിയിരിക്കുന്നത്. മുണ്ടക്കൈ– ചൂരൽമലയിൽ ദുരന്തമുണ്ടായതിനുശേഷം പ്രളയക്കെടുതി നേരിട്ട ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപയുടെ അടിയന്തരസഹായം കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാൻ നേരിട്ടെത്തി പ്രഖ്യാപിച്ചുവെന്നറിയുമ്പോഴേ കേരളത്തോടും വയനാടിനോടുമുള്ള ക്രൂരമായ അവഗണനയുടെ ആഴം കൂടുതൽ വ്യക്തമാകൂ. വയനാടിനുശേഷം ഉരുൾപൊട്ടലും പ്രളയവുമുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപയാണ് ഇടക്കാല സഹായമായി കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. 

ADVERTISEMENT

വയനാട്ടിലെ ദുരന്തബാധിതർക്ക് അടിയന്തര സഹായം നൽകാൻ എന്താണു കേന്ദ്രത്തിനു തടസ്സമാകുന്നത്? കേന്ദ്രമന്ത്രിസംഘവും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളിൽനിന്നുള്ള വിദഗ്ധരും കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയിട്ടും ദുരന്തവ്യാപ്തി ബോധ്യപ്പെടുന്നില്ലെന്നാണോ? കേന്ദ്രത്തിന്റെ ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയിലുൾപ്പെട്ട കേരളത്തിലെ ഏക ജില്ല കൂടിയാണു വയനാടെന്നോർക്കണം. മറ്റു സംസ്ഥാനങ്ങളെ കയ്യയച്ചു സഹായിച്ചിട്ടും കേരളത്തിന് അടിയന്തര സഹായപ്രഖ്യാപനമുണ്ടാകാത്തതു വിവേചനമായി കാണുന്നവരുണ്ട്. ഇത്തരത്തിലുള്ള നിലപാട് നമ്മുടെ ഫെഡറൽ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല.

മേപ്പാടി പഞ്ചായത്തിലെ 3 വാർഡുകളെ മാത്രം ബാധിച്ച ദുരന്തം വയനാടിന്റെയാകെ സാമ്പത്തികഭദ്രതയെ പിടിച്ചുകുലുക്കുന്ന കാഴ്ചയാണു നാം ഇപ്പോൾ കാണുന്നത്. ടൂറിസം കേന്ദ്രങ്ങൾ തുറക്കാത്തതു വയനാടിന്റെ മുന്നോട്ടുള്ള വഴിയടയ്ക്കുകയാണ്. വന്യജീവിശല്യത്തിലും വിളകളുടെ വിലക്കുറവിലും രോഗബാധയിലും കൃഷിമേഖലയാകെ തകർന്നിരിക്കുന്നു. രാത്രിയാത്രാനിരോധനത്തിനു പുറമേ, ചികിത്സാസൗകര്യങ്ങളുടെയും ഗതാഗതസംവിധാനങ്ങളുടെയും അപര്യാപ്തതയും ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. 

ADVERTISEMENT

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസമുൾപ്പെടെ സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. സ്ഥിര പുനരധിവാസത്തിനു ഭൂമി കണ്ടെത്തുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു. ഇനി കേന്ദ്രത്തിന്റെ കൈത്താങ്ങാണാവശ്യം. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമുള്ള വിശദ നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി കൈമാറിയിട്ട് ഇന്നേക്ക് 19 ദിവസമാകുന്നു. ഉരുൾപൊട്ടലുണ്ടായിട്ട് 47 ദിവസം കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളെ സഹായിക്കാൻ പരിഗണിച്ച ഏതു മാനദണ്ഡമാണു കേരളത്തിനു ബാധമാകാതിരുന്നതെന്നു വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. 

സ്ഥിരം പുനരധിവാസത്തിനു വിശദപദ്ധതി റിപ്പോർട്ട് കേരളം തയാറാക്കി നൽകിയില്ലെന്നും അതിനുണ്ടാകുന്ന കാലതാമസമാണു സഹായപ്രഖ്യാപനത്തിനു തടസ്സമെന്നും പറയുന്നു. സംസ്ഥാന സർക്കാർ നിയോഗിച്ച പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയശേഷം പാക്കേജ് പ്രഖ്യാപനമാകാമെന്ന നിലപാടിലാണു കേന്ദ്രസർക്കാർ എന്നാണു സൂചന. പഠനം പൂർത്തിയാക്കി വയനാട്ടിൽനിന്നു പിഡിഎൻഎ സംഘം മടങ്ങിയിട്ടും റിപ്പോർട്ട് ആയില്ല. മറ്റു സംസ്ഥാനങ്ങൾക്ക് അടിയന്തര സഹായമനുവദിച്ച മാതൃകയിൽത്തന്നെ ഫണ്ട് അനുവദിക്കുകയെന്നതു ‌കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം തന്നെയാണ്.

ADVERTISEMENT

കേന്ദ്രസർക്കാർ കേരളത്തോടു പ്രകടമായ വിവേചനം കാണിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തുന്ന മൗനവും ശ്രദ്ധേയം. കേന്ദ്രസഹായം ലഭ്യമാക്കാനുള്ള രാഷ്ട്രീയ സമ്മർദം സംസ്ഥാന സർക്കാർ ശക്തമാക്കേണ്ടതുണ്ട്. പിഡിഎൻഎ റിപ്പോർട്ട് നൽകുന്നതടക്കമുള്ള നടപടികൾ വേഗത്തിലാക്കുകയും വേണം. നടപടിക്രമങ്ങളിലെ കാലതാമസമാണു വയനാട് സ്പെഷൽ പാക്കേജ് പ്രഖ്യാപനം വൈകുന്നതിനു കാരണമെങ്കിൽ നിലവിലെ പുനരുജ്ജീവനപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ അടിയന്തരമായി സാമ്പത്തികസഹായം നൽകണം. നികുതിദായകർ കൂടിയായ ദുരിതബാധിതരോടുള്ള ജനാധിപത്യസർക്കാരിന്റെ കടമയാണത്.

English Summary:

Editorial about financial assistance for victims of Wayanad disaster

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT