പുതിയ കാലം തെ‍ാഴിലിടങ്ങളെയും തെ‍ാഴിൽസാഹചര്യങ്ങളെയും മാറ്റിമറിച്ചിരിക്കുന്നു. ഏതു ഭൂഖണ്ഡത്തിലിരുന്നും ഏതു ടൈം സോണിലിരുന്നും ജോലി ചെയ്യേണ്ടിവരുന്നവർക്കു പലതരത്തിലുള്ള തെ‍ാഴിൽസമ്മർദങ്ങൾ നേരിടേണ്ടിവരുന്നുമുണ്ട്. ജീവനക്കാർക്ക് അമിത ജോലിഭാരം നൽകി, അവരുടെ ജീവിതം ദുസ്സഹമാക്കുന്ന മേലുദ്യോഗസ്ഥരുണ്ടെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുകയും ചെയ്യുന്നു. ബഹുരാഷ്ട്ര കൺസൽറ്റിങ് സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ്ങിൽ (ഇവൈ) ചാർട്ടേഡ് അക്കൗണ്ടന്റായി പുണെയിൽ മാർച്ചിൽ‌ ജോലിയിൽ പ്രവേശിച്ച കെ‍ാച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്റെ മരണം ഈ വിഷയം വീണ്ടും പെ‍ാതുസമൂഹത്തിന്റെ മുന്നിലെത്തിച്ചിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിഭാരവും ഓഫിസിലെ സമ്മർദവുമാണു മകളുടെ മരണത്തിനു കാരണമെന്നും പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇരയാണു മകളെന്നുമുള്ള അമ്മയുടെ കത്താണ് അന്നയുടെ മരണം ദേശീയതലത്തിൽ ചർച്ചയാക്കുകയും കേന്ദ്ര സർക്കാരിന്റെ ഇടപെടലിനുവരെ വഴിയൊരുക്കുകയും ചെയ്തത്. ഒൗദ്യോഗിക ചുമതലകൾക്കു പുറമേ, അധികജോലികൾ മാനേജർ അടിച്ചേൽപിച്ചുവെന്നും രാത്രി വൈകിയും വാരാന്തങ്ങളിലും അവധിദിവസങ്ങളിലും ജോലി ചെയ്യേണ്ടിവന്നുവെന്നും മിക്ക ദിവസങ്ങളിലും തീർത്തും ക്ഷീണിതയായാണു മകൾ താമസസ്ഥലത്തേക്കു മടങ്ങിയിരുന്നതെന്നും അമ്മ പറയുന്നു.

ADVERTISEMENT

സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലാജെ അറിയിച്ചിട്ടുണ്ട്. സുരക്ഷിതമല്ലാത്ത, ചൂഷണം നടക്കുന്ന തൊഴിലിടങ്ങളെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞതു വെറുംവാക്കായിക്കൂടാ. നമ്മുടെ ചെറുപ്പക്കാർ ചില തെ‍ാഴിലിടങ്ങളിലെങ്കിലും അനുഭവിക്കുന്ന അമിത ജോലിഭാരത്തെക്കുറിച്ചും മാനസികസംഘർഷങ്ങളെക്കുറിച്ചുമെ‍ാക്കെ സർക്കാർതലത്തിൽ ശ്രദ്ധയുണ്ടാകാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനും അന്നയുടെ മരണം നിമിത്തമായെങ്കിൽ എന്നാലോചിച്ചുപോകുന്നു. പുതിയതായി വരുന്നവർക്ക് പ്രശ്നങ്ങളും സമ്മർദവും തുറന്നുപറയാൻ അവസരം നൽകുമെന്ന് ഇവൈ അറിയിച്ചുകഴിഞ്ഞു.

കോവിഡ് കാലം നമ്മുടെ തെ‍ാഴിൽസംസ്കാരം പുനർനിർവചിച്ചു എന്നു പറയാം. തെ‍ാഴിൽ ചെയ്യുന്നയാൾ എവിടെയോ അവിടം തെ‍‍ാഴിലിടമായി. ‘വർക് ഫ്രം ഹോം’ സൗകര്യം ജോലിക്കാർക്കായി ഇപ്പോഴും തുടരുന്ന എത്രയോ കമ്പനികളുണ്ട്. പല കമ്പനികൾക്കും അതാണു ലാഭകരവും. വീടിനെ തെ‍ാഴിലിടമാക്കിയപ്പോൾ അതനുസരിച്ചുള്ള പുതിയ ബുദ്ധിമുട്ടുകളും രൂപപ്പെട്ടു.

ADVERTISEMENT

ജോലിഭാരത്തിന്റെ അളവു നിശ്ചയിക്കുന്നത് തെ‍ാഴിലുടമയാണെങ്കിലും ആ തീരുമാനം ന്യായമാകേണ്ടതുണ്ട്. അമിതജോലിഭാരമോ ഉറക്കംപോലും നിഷേധിക്കുന്നവിധത്തിലുള്ള കഠിനജോലിയോ ഒരിക്കലും അടിച്ചേൽപിക്കാൻ പാടില്ല. തെ‍ാഴിലിടങ്ങളെ മാതൃകാപരമായി നിലനിർത്തിപ്പോരുകയും ജോലിക്കാരെ ഏറ്റവും കരുതലോടെ കാണുകയും ചെയ്യുന്ന പല സ്ഥാപനങ്ങളും ഇവിടെയുണ്ട്.

ജോലിഭാരം താങ്ങാനാകുന്നില്ല, ജോലിക്കു വ്യവസ്ഥയില്ല, ഒഴിവുവേള ഇല്ല, അധികജോലിക്ക് അർഹമായ അധികക്കൂലി ഇല്ല, വീട്ടുകാരോടൊപ്പമിരിക്കാൻ കഴിയുന്നില്ല, സമൂഹത്തിൽ ഇടപഴകാൻ കഴിയുന്നില്ല എന്നെ‍ാക്കെ പരിതപിക്കുന്ന പെ‍ാലീസിനെപ്പോലെയുള്ള സർക്കാർജീവനക്കാർതന്നെ ഇവിടെയുണ്ട്. ഇങ്ങനെയുള്ള സങ്കടങ്ങളും ആവശ്യങ്ങളും കേൾക്കാൻപോലും സർക്കാർ തയാറാകുന്നില്ല എന്നതും വാസ്തവം. സർക്കാർ–സ്വകാര്യ മേഖലയിലെ ജോലിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു കൃത്യമായി പഠനം നടത്തേണ്ടത് ഈ കാലത്തിന്റെതന്നെ ആവശ്യമാകുന്നു.

ADVERTISEMENT

ജോലിയെന്നല്ല, വരുമാനമെന്നല്ല, എന്തു നഷ്ടപ്പെട്ടാലും തിരികെപ്പിടിക്കാമെന്ന ആത്മവിശ്വാസമുണ്ടാക്കാൻ കോവിഡ്കാലം കാരണമായി. കഠിനമായ ആ പ്രതിസന്ധിയിലും കിട്ടിയ ജോലി നന്നായി ചെയ്ത് അതിജീവനത്തിന്റെ പ്രതീകങ്ങളായി മാറിയ എത്രയോ പേർ ഇവിടെയുണ്ട്. ഏതു സാഹചര്യത്തെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ശേഷി പുതിയ തലമുറ സമ്പാദിച്ചുകഴിഞ്ഞിട്ടുണ്ട്. അന്യായമായ ജോലിഭാരം അടിച്ചേൽപിക്കപ്പെടുന്നതുപോലെയുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ അവയ്ക്കു പരിഹാരം തേടാൻ മടി വിചാരിക്കേണ്ടതില്ല. ജോലിക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും അവ പരിഹരിക്കാനുമുള്ള സംവിധാനം എല്ലാ സ്ഥാപനങ്ങളിലും ശക്തിപ്പെടുത്തുകയും വേണം. ജോലി കെ‍ാടുക്കുന്നവരും ജോലി ചെയ്യുന്നവരും തമ്മിലുള്ള ആരോഗ്യകരമായ പാരസ്പര്യമാകട്ടെ തെ‍ാഴിലിടങ്ങളുടെ മുഖമുദ്ര.

English Summary:

Editorial about stress in offices