ന്യൂഡൽഹി ∙ മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള മാർഗരേഖകൾ കേന്ദ്രം തയാറാക്കുകയാണെന്നു ലോക്സഭയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഫഗൻ സിങ് കുലസ്തെ പറഞ്ഞു. നിലവിൽ രാജ്യത്തു സർക്കാർ തലത്തിൽ മുലപ്പാൽ ബാങ്ക് നിലവിലില്ല.
എന്നാൽ പിഞ്ചുകുട്ടികൾക്കു പോഷണത്തിന് ആവശ്യത്തിനു മുലപ്പാൽ ലഭിക്കണമെന്നും അതിനായി മുലപ്പാൽ സംഭരിച്ച് ആവശ്യക്കാരായ കുട്ടികൾക്കു നൽകണമെന്നുമാണു സർക്കാരിന്റെ കാഴ്ചപ്പാട്–മന്ത്രി അറിയിച്ചു.