പരിഷ്കരിച്ച ആരോഗ്യനയം ലോക്സഭയിൽ

ന്യൂഡൽഹി ∙ ആയുർദൈർഘ്യം 70 വയസ്സാക്കാനും ജനന നിരക്കു കുറയ്ക്കാനും സൗജന്യ പരിശോധനയും മരുന്നും ലഭ്യമാക്കാനും ലക്ഷ്യമിടുന്ന ദേശീയ ആരോഗ്യനയം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്സഭയിൽ സമർപ്പിച്ചു.

സ്കൂളുകളിലും ജോലിസ്ഥലത്തും യോഗ കൂടുതൽ വ്യാപകമാക്കുമെന്നു മന്ത്രി പറഞ്ഞു. നിലവിൽ ആയുർദൈർഘ്യം 67.5 ആണ്. നയം എട്ടു വർഷത്തിനകം നടപ്പാക്കുകയാണു ലക്ഷ്യം.

മുഖ്യാംശങ്ങൾ:

∙ ആശുപത്രിക്കിടക്കകൾ ആയിരം പേർക്കു രണ്ട് എന്ന അനുപാതത്തിലെത്തിക്കും.

∙ ആഭ്യന്തര വരുമാനത്തിന്റെ 2.5% ആരോഗ്യരംഗത്തു ചെലവഴിക്കും.

∙ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ഒരു ലക്ഷത്തിൽ 23 ആയി കുറയ്ക്കും. മാതൃമരണ നിരക്കും നിയന്ത്രിക്കും.

∙ അടുത്ത വർഷത്തോടെ കുഷ്ഠരോഗം പൂർണമായി ഇല്ലാതാക്കും.

∙ പ്രാഥമികാരോഗ്യത്തിനു മുന്തിയ പരിഗണന.

∙ എയ്ഡ്സിനെതിരായ പോരാട്ടത്തിൽ മൂന്നു വർഷത്തിനകം ആഗോള നിലവാരം.

∙ അന്ധത കുറയ്ക്കാൻ സമഗ്ര പദ്ധതി.

∙ കാൻസറിനും ജീവിതശൈലീ രോഗങ്ങൾക്കുമെതിരെ പുതിയ സമീപനം.