കൊടും ചൂടിൽ വലഞ്ഞ് ഡൽഹി

ന്യൂഡൽഹി∙ ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്; 46 ഡിഗ്രി സെൽഷ്യസ്; കുറഞ്ഞ താപനില 34 ഡിഗ്രി. വരുംദിവസങ്ങളിലും നഗരത്തിൽ ചൂട് തുടരുമെന്നാണു സൂചന. 

ഉത്തരേന്ത്യയിലുടനീളം കനത്ത ചൂടാണ് അനുഭവപ്പെട്ടത്. 48 ഡിഗ്രിയുമായി പഞ്ചാബിലെ ഭട്ടിൻഡയിൽ ഉത്തരേന്ത്യയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. അമൃത്‌സറിൽ 47.5 ഡിഗ്രിയായിരുന്നു ചൂട്. ഹരിയാന, യുപി എന്നിവിടങ്ങളിലും കനത്ത ചൂട് തുടരുന്നു.