Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷിക കടം എഴുതിത്തള്ളില്ല: ജയ്റ്റ്ലി

Arun Jaitley

ന്യൂഡൽഹി ∙ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കർഷക സമരം രൂക്ഷമായിരിക്കേ, കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിന് ആലോചനയില്ലെന്ന നിലപാട് ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി ആവർത്തിച്ചു. ധനകാര്യ ഉത്തരവാദിത്ത ബജറ്റ് മാനേജ്‌മെന്റ് നിയമവും ധനക്കമ്മി കുറയ്‌ക്കൽ ലക്ഷ്യവുമുള്ളപ്പോൾ കാർഷിക കടം എഴുതിത്തള്ളുക സാധ്യമല്ലെന്നു ജയ്‌റ്റ്‌ലി വിശദീകരിച്ചു.

കാർഷിക കടം എഴുതിത്തള്ളുമെന്നു മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, പഞ്ചാബ് സർക്കാരുകൾ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ വരുന്ന അധികഭാരം സംസ്‌ഥാനങ്ങൾ തന്നെ വഹിക്കേണ്ടിവരുമെന്നു കേന്ദ്രം വ്യക്‌തമാക്കിയിരുന്നു. ധനക്കമ്മി നടപ്പു സാമ്പത്തിക വർഷം 3.2 ശതമാനമാക്കുമെന്നാണു കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

2022–23 ആകുമ്പോഴേക്കും കമ്മി 2.5% ആക്കി കുറയ്‌ക്കണമെന്നാണു മുൻ റവന്യു സെക്രട്ടറി എൻ.കെ.സിങ് അധ്യക്ഷനായ ധനകാര്യ ഉത്തരവാദിത്ത ബജറ്റ് മാനേജ്‌മെന്റ് സമിതി സർക്കാരിനോടു ശുപാർശ ചെയ്‌തത്. ധനക്കമ്മി നിയന്ത്രിച്ചില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്നു റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

related stories