Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സർക്കാർ സ്കൂളിൽ 365 ദിവസവും ക്ലാസ്; സ്വകാര്യ സ്കൂൾ പൂട്ടിപ്പോയി!

classroom

ജയ്പുർ∙ രാജസ്ഥാനിലെ ഈ സർക്കാർ സ്കൂളിൽ ക്ലാസില്ലാത്ത ദിവസമില്ല. 365 ദിവസവും ക്ലാസ്. വിദ്യാർഥികളുടെ നിലവാരം ഉയർന്നതോടെ സമീപത്തെ രണ്ടു സ്വകാര്യ സ്കൂളുകളാണു പൂട്ടിപ്പോയത്.

അൽവർ ജില്ലയിലെ ഉജോലി ഗ്രാമത്തിലുള്ള ഷഹീദ് ബൽവന്ത് സിങ് സർക്കാർ മോഡൽ സീനിയർ സെക്കൻഡറി സ്കൂളാണു രണ്ടു വർഷമായി അവധിയില്ലാതെ പ്രവർത്തിക്കുന്നത്. സാധാരണ ദിവസങ്ങളിൽ റഗുലർ ക്ലാസുകളും മറ്റു ദിവസങ്ങളിൽ ഒൻപത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികൾക്ക് എക്സ്ട്രാ ക്ലാസുകളുമാണ് നടക്കുന്നത്. നിഹാൽ സിങ് എന്ന ഗണിതാധ്യാപകന്റെ ഉത്സാഹമാണ് ഇതിനെല്ലാം പിന്നിൽ. 1932ൽ പ്രൈമറി സ്കൂളായി തുടങ്ങിയ സ്കൂളാണിത്.

വികസനപ്രവർത്തനത്തിനായി ഒരു സ്വകാര്യ വ്യക്തി കഴിഞ്ഞ വർഷം 43 ലക്ഷം രൂപ സംഭാവന ചെയ്തു. ബാസ്കറ്റ് ബോൾ കോർട്ട് അടക്കം 70 ലക്ഷം രൂപയുടെ വികസനം പദ്ധതിയിലുണ്ട്.