Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാഭാരതം ആസ്പദമാക്കി തപാൽ സ്റ്റാംപുകൾ

bharat-stamp-raja

ന്യൂഡൽഹി∙ മഹാഭാരതകഥകൾ പങ്കുവച്ചു തപാൽ സ്റ്റാംപുകൾ. മഹാഭാരതവുമായി ബന്ധപ്പെട്ട നാടോടിക്കഥകളെ ആസ്പദമാക്കിയാണ് 18 സ്റ്റാംപുകൾ തയാറാക്കിയിരിക്കുന്നത്. വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ചിത്രമാണ് സ്റ്റാംപുകളിലൊന്നിൽ– ദ്രൗപദിക്കൊപ്പം പാണ്ഡവസഹോദരന്മാരുടെ ചിത്രം. ദ്രൗപദിയാണു കൂടുതൽ സ്റ്റാംപുകളിലും.

ഒന്നിൽ ദ്രൗപദിയെ തോൽപാവയായി അവതരിപ്പിച്ചിരിക്കുന്നു. മുഗൾ കാലത്തെ അനുസ്മരിച്ചുള്ള സ്റ്റാംപിൽ രാജസദസിൽ പേർഷൻ തലപ്പാവും കുപ്പായവും അണിഞ്ഞാണ് ധൃതരാഷ്ട്രരും മറ്റുള്ളവരും ഇരിക്കുന്നത്. ഭീഷ്മരുടെ ശരശയ്യ, അർജുന സ്വയംവരം എന്നിവയും സ്റ്റാംപുകളിലുണ്ട്.