Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ പുനരാരംഭിച്ചതിന്റെ പ്രത്യേക കവർ പുറത്തിറക്കി

manorama-stamp മലയാള മനോരമ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക കവർ

കോട്ടയം∙ തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തതിന്റെ പേരിൽ ദിവാൻ അടച്ചുപൂട്ടിയ മലയാള മനോരമ  ദിനപത്രം പുനരാരംഭിച്ചതിന്റെ എഴുപതാം  വാർഷികത്തോടനുബന്ധിച്ചു തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി.  

manorama-stamp1 മലയാള മനോരമ പ്രസിദ്ധീകരണം പുനരാരംഭിച്ചതിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് തപാൽവകുപ്പ് പുറത്തിറക്കിയ പ്രത്യേക കവർ കോട്ടയം മലയാള മനോരമയിൽ നടന്ന ചടങ്ങിൽ കോട്ടയം പോസ്‌റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് അലക്‌സിൻ ജോർജ് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവിന് നൽകി പ്രകാശനം ചെയ്യുന്നു. ചിത്രം: മനോരമ.

കോട്ടയം മലയാള മനോരമ ഓഫിസിൽ നടന്ന ചടങ്ങിൽ കോട്ടയം പോസ്‌റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് അലക്‌സിൻ ജോർജ് മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവിനു നൽകി കവർ പ്രകാശനം ചെയ്‌തു. 1938ൽ അടച്ചുപൂട്ടിയ ശേഷം ഒൻപതു വർഷം കഴിഞ്ഞ് 1947 നവംബർ 29നാണ് മലയാള മനോരമ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചത്. തപാൽ വകുപ്പിന്റെ പ്രത്യേക കൗണ്ടറും കവർ പുറത്തിറക്കുന്നതിനോടനുബന്ധിച്ചു പ്രവർത്തിച്ചിരുന്നു. 

അടച്ചുപൂട്ടി മുദ്ര ചെയ്ത വാതിലിന്റെ ചിത്രം കവറിൽ  ആലേഖനം ചെയ്തിട്ടുണ്ട്. തപാൽ മുദ്രയായി ഉപയോഗിച്ചിരിക്കുന്നത് മലയാള മനോരമയുടെ മുദ്രതന്നെയാണെന്നുള്ളത് ഇതിന്റെ സവിശേഷതയാണ്. മലയാള മനോരമയുടെ ശതാബ്ദി വേളയിലും 125–ാം വർഷവും ഫസ്റ്റ്ഡേ കവർ തപാൽ വകുപ്പ് പുറത്തിറക്കിയിരുന്നു.