കാറുള്ളവരുടെ എൽപിജി സബ്സിഡി ഒഴിവാക്കുന്നു

ന്യൂഡൽഹി ∙ സ്വന്തമായി കാറുണ്ടോ? എൽപിജി സബ്സിഡി ലഭിക്കുന്നുണ്ടോ? രണ്ടും കൂടി പറ്റില്ലെന്ന് കേന്ദ്രസർക്കാർ. ചില ജില്ലകളിലെ ആർടി ഓഫിസുകളിൽനിന്ന് റജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിച്ച്, കാർ ഉള്ളവരുടെ സബ്ഡിഡി റദ്ദാക്കാനുള്ള സാധ്യത സർക്കാർ പഠിച്ചുവരുന്നു.

എന്നാൽ വാഹന റജിസ്ട്രേഷനും വിലാസവും ഒത്തുനോക്കി പദ്ധതി നടപ്പാക്കുക എളുപ്പമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. സബ്ഡിഡി നേരിട്ട് ബാങ്കിലെത്തിക്കുക വഴി, വ്യാജ കണക്‌ഷനുകൾ ഒഴിവാക്കി 30,000 കോടി രൂപ സർക്കാർ ലാഭിച്ചിരുന്നു. പത്തു ലക്ഷത്തിനുമേൽ വാർഷികവരുമാനമുള്ളവരെയും സബ്സിഡിയിൽനിന്ന് കഴിഞ്ഞ വർഷം ഒഴിവാക്കിയിരുന്നു.