ന്യൂഡൽഹി∙ സബ്സിഡിയുള്ള പാചകവാതകത്തിന്റെ (എൽപിജി) വില സിലിണ്ടറിന് 2.94 രൂപ വർധിപ്പിച്ചു. 14.2 കിലോയുള്ള സബ്സിഡിയുള്ള എൽപിജി സിലിണ്ടറിന് 505.34 രൂപയായതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ഇതുവരെ 502.40 രൂപയായിരുന്നു. ജൂൺ മുതൽ ഇതുവരെ സിലിണ്ടറിന് 14.13 രൂപയുടെ വർധനയുണ്ടായി. രാജ്യാന്തര വിലയിലെ മാറ്റത്തെ തുടർന്നു ഡൽഹിയിൽ സബ്സിഡിയില്ലാത്ത എൽപിജിക്ക് സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചു. ഇതോടെ വില 880 രൂപയായി.
Advertisement