Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈസൂരു രാജകുടുംബത്തില്‍ അനന്തരാവകാശി പിറന്നു

Mysuru-Mysore-Palace

മൈസൂരു ∙ വൊഡയാർ രാജകുടുംബത്തിലെ അവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറിനും തൃഷിക കുമാരിക്കും ആൺകുഞ്ഞ് പിറന്നു. 

ആറു പതിറ്റാണ്ടിനു ശേഷമാണ് രാജവംശത്തിലെ കിരീടാവകാശിക്ക് അനന്തരാവകാശി പിറക്കുന്നത്. 2014ൽ അന്തരിച്ച രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന് കുട്ടികളില്ലാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ മരണശേഷം പത്‌നി പ്രമോദദേവി യദുവീറിനെ ദത്തെടുക്കുകയായിരുന്നു.