Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയുടെ വിവാഹ ട്വീറ്റ് 2017ലെ സുവർണ ട്വീറ്റ്..!

Ansuhka Sharma, Virat Kohli

മുംബൈ∙ ട്വീറ്റുകളും റീട്വീറ്റുകളും അരങ്ങുതകർത്ത ഒരു ട്വിറ്റർ വർഷം മറയുമ്പോൾ ചരിത്രത്തിൽ ഇടംപിടിക്കുന്ന ആ സുവർണട്വീറ്റ് ഏതാകും? സംശയിക്കേണ്ട, ഡിസംബർ 11നു രാത്രി 8.51ന് അനുഷ്ക ശർമ പങ്കുവച്ച ആ സന്ദേശം തന്നെ. ‘എക്കാലത്തേക്കും പ്രണയബന്ധിതരാകാൻ ഞങ്ങളിന്നു വാക്കു നൽകി’ എന്നു തുടങ്ങുന്ന വിവാഹചിത്രത്തോടൊപ്പമുള്ള ‘വിരുഷ്ക ട്വീറ്റ്’.

ഏറ്റവും കൂടുതൽപേർ റീട്വീറ്റ് ചെയ്ത പോസ്റ്റ് എന്ന നിലയിൽ ‘ഗോൾഡൻ ട്വീറ്റ് ഓഫ് ദി ഇയർ’ ആയി അനുഷ്കയുടെ ട്വീറ്റ് തിരഞ്ഞെടുത്ത വിവരം ട്വിറ്റർ ഇന്ത്യ തന്നെയാണു പുറത്തുവിട്ടത്. ബോളിവുഡ് താരങ്ങളുൾപ്പെടെ സെലിബ്രിറ്റികളുടെ വൻനിരയാണ് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തത്. ഇതേസന്ദേശം മറ്റൊരു ചിത്രത്തോടൊപ്പം വിരാട് കോലിയും ട്വീറ്റ് ചെയ്തിരുന്നു. ഷാറൂഖ് ഖാനും സൽമാൻ ഖാനുമാണ് ഇന്ത്യയിൽ ഈ വർഷം ട്വിറ്ററിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട നായകൻമാർ. നായികമാരിൽ ഈ പദവി ദീപിക പദുകോണിന്. ബോക്സ് ഓഫിസിൽ വേണ്ടത്ര ശോഭിച്ചില്ലെങ്കിലും ഷാറൂഖിന്റെ റയീസ് ആണ് ട്വിറ്ററിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രം.

related stories