Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2ജി വിവാദത്തിൽ പുസ്തകവുമായി എ.രാജ

A. Raja

ന്യൂഡൽഹി ∙ താൻ കണ്ണടച്ചാൽ ലോകമെങ്ങും ഇരുട്ടാകുമെന്നു ധരിച്ച പൂച്ചയായിരുന്നു മുൻ സിഎജി വിനോദ് റായ് എന്നു മുൻ ടെലികോം മന്ത്രി എ.രാജ. 2ജി വിവാദത്തെക്കുറിച്ചു രചിച്ച ‘2ജി സാഗ അൺഫോൾഡ്സ്’ എന്ന പുസ്തകത്തിലാണു പരാമർശം.

പ്രശ്നത്തിൽ രാജ്യമനസ്സാക്ഷിയെ നിശ്ചലമാക്കിയ നിശ്ശബ്ദതയാണ് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പുലർത്തിയതെന്നും രാജ കുറ്റപ്പെടുത്തുന്നു. ഒരു മാസത്തോളം മുൻപാണു 2ജി സ്പെക്ട്രം വിതരണത്തിൽ അഴിമതിയുണ്ടായിട്ടില്ലെന്നു സിബിഐ പ്രത്യേക കോടതി വിധിച്ചത്. 

തന്റെ സമരം ടെലികോം ലോബികൾക്കെതിരായിരുന്നെന്നും പുതിയ കമ്പനികൾക്കു ലൈസൻസ് നൽകുന്നതിനു ‌ലോബികൾ എതിരായിരുന്നെന്നും രാജ പറയുന്നു. യുപിഎയെ തകർക്കുകയായിരുന്നു അവരുടെ രാഷ്ട്രീയ ലക്ഷ്യം; വിനോദ് റായിയുടെ തോളിലായിരുന്നു അതിനുള്ള തോക്ക്. മൻമോഹൻ സിങ് തന്റെ നീതിയുക്തമായ നീക്കങ്ങളെ പിന്തുണയ്ക്കാതെ, തെ‌റ്റിദ്ധരിപ്പിക്കുന്ന ഉപദേശകരുടെ പിടിയിലകപ്പെട്ടെന്നും കുറ്റപ്പെടുത്തുന്നു. 

related stories