ബെംഗളൂരു ∙ വൻ തീപിടിത്തമുണ്ടായി രണ്ടാഴ്ചയ്ക്കുള്ളിൽ നഗരത്തിലെ ബെലന്തൂർ തടാകത്തിൽ വീണ്ടും തീയും പുകയും. അഗ്നിശമനസേനയും സൈന്യവും ചേർന്നു തീ നിയന്ത്രണ വിധേയമാക്കി.
തടാകത്തിലെ അഗ്നിബാധ സംബന്ധിച്ച കേസ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഈ മാസം അവസാനം പരിഗണിക്കാനിരിക്കേയുണ്ടായ സംഭവം സർക്കാരിനെയും പ്രദേശിക ഭരണകൂടങ്ങളെയും പ്രതിരോധത്തിലാക്കി. ദിവസേന ലക്ഷക്കണക്കിനു ലീറ്റർ മലിനജലമാണു തടാകത്തിലേക്ക് ഒഴുകിയെത്തുന്നത്.