ന്യൂഡൽഹി ∙ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ സംബന്ധിച്ച നയം സർക്കാർ വൈകാതെ പ്രഖ്യാപിക്കുമെന്നു കേന്ദ്ര പരിസ്ഥിതി സെക്രട്ടറി സി.കെ.മിശ്ര അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ കിഴക്കൻ ഡൽഹിയിലുള്ള ഗാസിപുരിൽ ചവറുകൂന ഇടിഞ്ഞു രണ്ടുപേർ മരണമടഞ്ഞ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ മാർഗനിർദേശം നൽകാൻ സർക്കാർ ശ്രമിക്കുന്നത്.
തലസ്ഥാനത്തെ ഏറ്റവും ആദ്യത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാണു ഗാസിപുരിലേത്. ചവറിടാൻ 29 ഏക്കർ സ്ഥലമാണിവിടെയുള്ളത്. അപകടത്തെത്തുടർന്ന് ഇവിടെ മാലിന്യംകൊണ്ടിടുന്നതു നിർത്തിവച്ചിരുന്നു.