Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറ്റു ജില്ലകളിലെ മാലിന്യവും വയനാട്ടിലെ കാടുകളിലേക്ക്; നാലു പേർ പിടിയിൽ

Waste-In-Wayanad-Forest (ഫയൽ ചിത്രം)

കല്‍പറ്റ ∙ താമരശ്ശേരിയില്‍നിന്നുള്ള കോഴിമാലിന്യം ലോറിയിലെത്തിച്ച് വയനാട്ടിലെ പാടിവയല്‍വനത്തില്‍ തള്ളുന്നതിനിടെ നാലുപേര്‍‌ അറസ്റ്റില്‍. താമരശ്ശേരി സ്വദേശികളായ പി.കെ. റഫീഖ്, വി.പി. നിസാര്‍, സി.കെ. അനസ്, ബാലുശ്ശേരി സ്വദേശി കെ.എം. ഹാരിസ് എന്നിവരാണു മേപ്പാടി പൊലീസിന്റെ പിടിയിലായത്. ഇവര്‍ മാലിന്യം കൊണ്ടുവന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

മറ്റു ജില്ലകളില്‍നിന്നുള്ള കോഴിമാലിന്യമുള്‍പ്പെടെ വയനാട്ടിലെ വനമേഖലകളിലും ഒഴി‍ഞ്ഞ സ്ഥലങ്ങളിലും തള്ളുന്നതു പതിവായിരിക്കുകയാണ്. ഇന്നലെ പനമരത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തു മാലിന്യം തള്ളാന്‍ മലപ്പുറത്തുനിന്നെത്തിയ നാലംഗസംഘത്തെ നാട്ടുകാര്‍ ലോറി തടഞ്ഞു പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു.

കോഴിക്കടകളില്‍നിന്നു മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുക്കുന്ന ലോബിയാണു മാലിന്യം ലോറിയില്‍ വയനാട്ടിലേക്കെത്തിക്കുന്നതെന്നു പൊലീസ് പറഞ്ഞു.