ന്യൂഡൽഹി∙ യഥാസമയം വിവരം നൽകാതെ കേന്ദ്ര ഇൻഫർമേഷൻ കമ്മിഷനിലെ (സിഐസി) ചില ഉദ്യോഗസ്ഥർ തന്നെ അപേക്ഷ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ച് വിവരാവകാശ നിയമത്തിന്റെ അന്തസ്സത്തയ്ക്കു ചേരാത്ത വിധം പ്രവർത്തിച്ചെന്നു വിമർശനം. സിഐസിയിലെ എസ്.പി.ബെക്ക്, യോഗേഷ് സിംഗൾ, അചല സിൻഹ, കെ.കെ.പുഖ്റാൽ എന്നിവരെയാണു കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണർ ദിവ്യപ്രകാശ് സിൻഹ ശാസിച്ചത്.
2013 ഏപ്രിലിനും ജൂണിനും ഇടയ്ക്കു സിഐസിയുടെ നിയമസെല്ലിൽ ലഭിച്ച 113 എഴുത്തുകുത്തുകളിൽ എന്തു നടപടി സ്വീകരിച്ചുവെന്നന്വേഷിച്ചു വിവരാവകാശ പ്രവർത്തകൻ ആർ.കെ.ജയിൻ നൽകിയ അപേക്ഷയാണ് ഉദ്യോഗസ്ഥർ തട്ടിക്കളിച്ചത്. മേലിൽ ഇതാവർത്തിക്കരുതെന്നു കമ്മിഷണർ ഉദ്യോഗസ്ഥരെ താക്കീതു ചെയ്തു.