മുംബൈ ∙ ബാലനടിയായിരിക്കെ, ആറാം വയസ്സിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന നടി ഡെയ്സി ഇറാനി (60).
ഹം പഞ്ചി ഏക് ദാൽ കെ എന്ന സിനിമയുടെ ചെന്നൈയിലെ സെറ്റിൽ തനിക്കൊപ്പം രക്ഷിതാവെന്നോളം ഉണ്ടായിരുന്ന ആളാണ് പീഡിപ്പിച്ചതെന്നും വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഡെയ്സി പറഞ്ഞു.
ഒട്ടേറെ ബാലതാരങ്ങൾ ഇൗ രംഗത്തു പ്രവർത്തിക്കുന്നതിനാൽ അവർക്കും രക്ഷിതാക്കൾക്കും ജാഗ്രതയ്ക്കു വേണ്ടിയാണ് പഴയ ദുരനുഭവം ഇത്രേയേറെ വർഷങ്ങൾക്കുശേഷം വെളിപ്പെടുത്തിയതെന്നു ഡെയ്സി പറഞ്ഞു. അൻപതുകളിൽ ഏറെ ശ്രദ്ധ നേടിയ ബാലതാരമായിരുന്നു ഇറാനി.