Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ പറക്കും, ഈ നെന്മണിക്കു മുൻപിൽ

paddy-rice

മുംബൈ∙ കാൻസർ ചികിൽസാ രംഗത്ത് ഇനി നെല്ല് വിപ്ലവവും. ഛത്തീസ്ഗഡിൽ വിളയുന്ന ചില നെല്ലിനങ്ങൾ കാൻസർ ഭേദമാക്കുമെന്നു കണ്ടെത്തിയതു ഭാഭ അറ്റോമിക് റിസർച് സെന്ററിലെ (ബാർക്) ഗവേഷകരാണ്. ഗതുവാൻ, മഹാരാജി, ലയാച്ച എന്നീ നെല്ലിനങ്ങൾക്കു കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണു തെളിഞ്ഞിരിക്കുന്നത്.

ശ്വാസകോശത്തെയും സ്തനങ്ങളെയും ബാധിക്കുന്ന കാൻസർ ചികിൽസയിൽ ലയാച്ച നെൽവിത്ത് മികച്ചതാണെന്നു ഗവേഷണത്തിനു നേതൃത്വം നൽകിയ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയം ജെനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ് മേധാവി ഡോ. എ.കെ. സാരൗഗി പറയുന്നു. ഈ നെല്ലിനങ്ങൾ ഉപയോഗിച്ചു കാൻസറിനുള്ള മരുന്നുകൾ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു ഛത്തീസ്ഗഡ് കൃഷി മന്ത്രി ബ്രിജ്മോഹൻ അഗർവാൾ പറഞ്ഞു.

related stories