ഉയർന്ന അന്തരീക്ഷ മലിനീകരണം: ഇരുപതിൽ പതിമൂന്നും നമ്മുടെ നഗരങ്ങൾ

ന്യൂഡൽഹി∙ അന്തരീക്ഷ മലിനീകരണത്തിൽ മുന്നിലുള്ള ലോകത്തിലെ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിൽ. ന്യൂഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളാണു ലോകാരോഗ്യ സംഘടന പുറത്തുവിട്ട പട്ടികയിലുള്ളത്. ലോക വ്യാപകമായി പത്തിൽ ഒൻപതുപേരും മലിന വായുവാണു ശ്വസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വാരാണസി, കാൺപുർ, ഫരീദാബാദ്, ഗയ, പട്ന, ആഗ്ര, മുസാഫ്‍പൂർ, ശ്രീനഗർ, ഗുഡ്ഗാവ്, ജയ്പുർ, പട്യാല, ജോധ്പുർ എന്നിവയാണു ന്യൂഡൽഹിക്കു പുറമെ പട്ടികയിലുള്ള ഇന്ത്യൻ നഗരങ്ങൾ. അന്തരീക്ഷ മലിനീകരണത്തിനെതിരെ ശക്തമായ നടപടികളെടുക്കാൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളോടു ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുണ്ട്.