അമർനാഥ് തീർഥയാത്ര ജൂൺ 28 മുതൽ

Amarnath : One of the first pictures of Ice-Shiva lingam at holy cave shrine of Amarnath on Tuesday. PTI Photo (PTI5_30_2017_000193B)

ശ്രീനഗർ ∙ അറുപതു ദിവസം നീളുന്ന കശ്‌മീരിലെ അമർനാഥ് തീർഥയാത്ര അടുത്ത മാസം 28ന് ആരംഭിക്കും. മുൻപു 40 ദിവസമായിരുന്നു തീർഥാടനമെങ്കിലും ഇക്കുറി 20 ദിവസം കൂടി നീട്ടി. നിലവിൽ മഞ്ഞുവീഴ്ച മൂലം അമർനാഥ് ഗുഹയിലേക്കുളള യാത്രാമാർഗം തടസ്സപ്പെട്ടിരിക്കുകയാണ്. 

എന്നാൽ ജൂൺ 28നു മുൻപു തടസ്സങ്ങൾ നീക്കി തീർഥാടനം സുഗമമാക്കാനാകുമെന്ന പ്രതീക്ഷയിലാണു ക്ഷേത്ര ബോർഡ്.  കഴിഞ്ഞ വർഷം നാലു ലക്ഷത്തോളം തീർഥാടകരാണ് അമർനാഥ് ക്ഷേത്രം സന്ദർശിച്ചത്.