അമർനാഥ് യാത്ര: റജിസ്റ്റർ ചെയ്തത് 1.70 ലക്ഷം പേർ

ശ്രീനഗർ ∙ ജൂൺ 18നു തുടങ്ങുന്ന അമർനാഥ് തീർഥാടനത്തിന് ഇതുവരെ റജിസ്റ്റർ ചെയ്തത് 1.70 ലക്ഷം പേർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 1.39 ലക്ഷം പേർ. 2,122 വിദേശികളും. 28,516 പേർ ഹെലിക്കോപ്റ്റർ യാത്ര തിരഞ്ഞെടുത്തു. ഇക്കുറി 60 ദിവസമാണു യാത്ര. നേരത്തെ 40 ദിവസമായിരുന്നു. ഓഗസ്റ്റ് 26നു രക്ഷാബന്ധൻ ദിനത്തിൽ സമാപിക്കും. മാർച്ച് ഒന്നിനാരംഭിച്ച റജിസ്ട്രേഷൻ തുടരുകയാണ്.