Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്‌സലുകളെ ചെറുക്കാൻ ബസ്തരിയ രംഗത്ത്

ന്യൂഡൽഹി∙ നക്‌സലുകളെ ചെറുക്കാൻ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നിന്നുള്ള ആദിവാസി യുവതീയുവാക്കളെ ചേർത്ത് സിആർപിഎഫ് രൂപം നൽകിയ ബസ്തരിയ ബറ്റാലിയ‌ൻ സേവനരംഗത്തിറങ്ങി.  500 പേരുടെ സംഘത്തിൽ 189 വനിതകളുണ്ട്. കേരളത്തോളം വലുപ്പമുള്ള ബസ്തർ മേഖല നക്സൽ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. ഇവിടെ നിന്നുള്ള ആദിവാസി യുവതീയുവാക്കളാണ് ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്. ഇതു ചെറുക്കുകയെന്ന മുഖ്യലക്ഷ്യത്തോടെയാണു പുതിയ ബറ്റാലിയൻ.

നക്സൽ തീവ്രവാദം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നു ഛത്തീസ്ഗഡിലെ അംബികപ്പുരിൽ ബസ്തരിയയുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ജവാന്മാരുടെ ജീവനു നഷ്ടപരിഹാരം തിട്ടപ്പെടുത്താനാവില്ല. എങ്കിലും നക്സൽവിരുദ്ധ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയിൽ കുറയാത്ത തുക നൽകും– അദ്ദേഹം പറഞ്ഞു.