റായ്പുർ∙ ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ പൊലീസിനു കീഴടങ്ങിയ ഗാന്ധി വാഡെ (55) എന്ന മുൻ മാവോയിസ്റ്റിനെ പഴയ സഹപ്രവർത്തകർ കുത്തിക്കൊന്നു. 25 വർഷത്തോളം മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ഇയാൾ മൂന്നു ദിവസം മുൻപാണ് കീഴടങ്ങിയത്. സ്വന്തം ഗ്രാമത്തിൽ ജനക്കൂട്ടത്തിനു മുന്നിൽവച്ചാണു കൊലപ്പെടുത്തിയത്. നാട്ടിൽ പോകുന്നത് അപകടമാണെന്ന് വാഡെയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.
Advertisement