ന്യൂഡൽഹി∙ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) എയ്റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലായി (ഡിജി–എയ്റോ) മലയാളി ശാസ്ത്രജ്ഞ ടെസി തോമസിനെ നിയമിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള കേന്ദ്രത്തിൽ ജൂൺ ഒന്നിനു ചുമതലയേൽക്കും.
ഇന്ത്യയുടെ മിസൈൽ വനിതയെന്ന പേരിൽ അറിയപ്പെടുന്ന ടെസി, ഡിആർഡിഒയിൽ ഡയറക്ടർ ജനറൽ പദവിയിലെത്തുന്ന അഞ്ചാമത്തെ വനിതയാണ്. നിലവിൽ, ഹൈദരാബാദ് ആസ്ഥാനമായുള്ള ഡിആർഡിഒ അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറി ഡയറക്ടറാണ്. എയ്റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലെന്ന നിലയിൽ പ്രതിരോധ വ്യോമയാന മേഖലയിലെ ഗവേഷണ, വികസന പദ്ധതികൾക്കു ടെസി നേതൃത്വംനൽകും.