അംബാല (ഹരിയാന)∙ രാജ്യത്തെ എല്ലാവരും കുറച്ചുസമയം ആർഎസ്എസിനൊപ്പം ചെലവഴിക്കേണ്ടതു നിർബന്ധമാക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ‘ആർഎസ്എസ് ഒരു ദേശീയവാദി പ്രസ്ഥാനമാണ്. രാജ്യത്തെ എല്ലാ മനുഷ്യരും കുറച്ചുസമയം ആർഎസ്എസിനൊപ്പം ചെലവഴിക്കേണ്ടതു നിർബന്ധമാക്കേണ്ടതാണ്. ഒരുപാടു പ്രശ്നങ്ങൾ അതോടെ പരിഹരിക്കപ്പെടും’– മന്ത്രി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.