Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൻ കി ബാത്ത്: നിർദേശങ്ങൾ കൈകാര്യം ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല

Narendra Modi

ന്യൂഡൽഹി∙ ‘മൻ കി ബാത്ത്’ പരിപാടിയിലേക്കു വരുന്ന നിർദേശങ്ങൾ കൈകാര്യം ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫിസിൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു വിശദീകരണം. കൃത്യമായ കണക്ക് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മിഷൻ നൽകിയ നോട്ടിസിനുള്ള മറുപടിയായാണ് ഈ വിശദീകരണം.

ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നിർദേശങ്ങൾ അയച്ചുകൊടുക്കുകയാണെന്നും കണക്കെടുപ്പ് വളരെ ശ്രമകരമാണെന്നും മറുപടിയിൽ പറയുന്നു.