Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 എപ്പിസോഡ് പൂർത്തിയാക്കി ‘മൻ കി ബാത്’

modi-japan

ന്യൂഡൽഹി∙ മൻ കി ബാത്തിന്റെ 50–ാം പടവിൽ ദാർശനികനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മോദി വരും, പോകും. എന്നാൽ ഈ നാട് കാലത്തെ ജീവിക്കും, ഈ സംസ്കാരവും’, 50–ാം പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മാറ്റിനിർത്തണമെന്ന തീരുമാനത്തോടെയാണു പ്രഭാഷണ പരമ്പര തുടങ്ങിയത്. സർക്കാരിനെയോ തന്നെയോ പുകഴ്ത്തുന്ന കാര്യങ്ങൾ പറയില്ലെന്നു നിശ്ചയിച്ചിരുന്നു.

ജനങ്ങളിൽ നിന്നു കിട്ടിയ പ്രതികരണങ്ങളാണു പരിപാടിയെ നയിച്ചത്. ജനങ്ങളുടെ ആശയും അഭിലാഷവുമാണു പ്രചോദനമായത് – മോദി പറഞ്ഞു. കർതർപുർ അതിർത്തിയിൽ സിഖ് തീർഥാടക ഇടനാഴി നിർമിക്കാനുള്ള ചരിത്രപരമായ തീരുമാനവും പ്രധാനമന്ത്രി സൂചിപ്പിച്ചു. ശ്രദ്ധേയ നാഴികക്കല്ലു പിന്നിടുന്ന സാഹചര്യത്തിൽ ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നു സൂചനയുണ്ടായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമുള്ളതു കൊണ്ട് അതുണ്ടായില്ല.