കൊൽക്കത്ത∙ കനത്ത മഴ പെയ്ത ബംഗാളിൽ ഇന്നലെ ഇടിമിന്നലേറ്റു 10 പേർ മരിച്ചു. അഞ്ചു ജില്ലകളിലായാണു സംഭവങ്ങൾ. വയലിൽ പണിയെടുത്തുകൊണ്ടിരുന്ന രണ്ടു സ്ത്രീകളും ക്രിക്കറ്റ് കളിക്കാനിറങ്ങിയ യുവാവും മരിച്ചവരിൽ ഉൾപ്പെടുന്നു. ബങ്കുര, ഹുബ്ലി, വെസ്റ്റ് മിഡ്നാപുർ, ബിർഭും, 24 പർഗാനാസ് ജില്ലകളിലാണ് അപകടം.