Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെറ്റ് എയർവെയ്സ് ആഭ്യന്തര സർവീസിൽ ഇനി ഒറ്റ ചെക്കിൻ ബാഗ്

Jet Airways

ന്യൂഡൽഹി∙ ജെറ്റ് എയർവെയ്സ് ആഭ്യന്തര വിമാന സർവീസുകളിലെ ഇക്കോണമി ക്ലാസിൽ ഇനി ഒറ്റ ചെക്കിൻ ബാഗ് മാത്രമേ അനുവദിക്കൂ. 15 കിലോ എന്ന ഭാരപരിധിയും നിലനിൽക്കും. മുൻപ് ഭാരപരിധി മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ.

പ്രീമിയർ ക്ലാസിൽ 15 കിലോ വീതമുള്ള രണ്ടു ബാഗുകൾ ആകാം. ഇക്കോണമി ക്ലാസിൽ സഞ്ചരിക്കുന്ന ജെറ്റ് പ്ലാറ്റിനം കാർഡ് അംഗങ്ങൾക്കും രണ്ടു 15 കിലോ ബാഗുകൾ വരെ കൊണ്ടുപോകാം. എന്നാൽ, ഇക്കോണമി ക്ലാസിലെ യാത്രക്കാർ ഒന്നിലധികം ബാഗുകൾ കൊണ്ടുവന്നാൽ അധിക തുക നൽകേണ്ടിവരുമോ എന്ന് എയർലൈൻ വ്യക്തമാക്കിയിട്ടില്ല. 15 കിലോയിൽ കൂടിയാൽ തുക നൽകണമെന്ന പഴയ നിബന്ധനയേ ഇപ്പോഴുമുള്ളൂ. ഒറ്റ ബാഗ് പരിധി കൊണ്ടുവരുന്ന ആദ്യ വിമാന സർവീസാണ് ജെറ്റ് എയർവെയ്സ്.