Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹോദരനു വെടിയേറ്റതിനു പിന്നില്‍ ബിജെപി എംപി: കഫീൽ ഖാൻ

Kafeel Khan

ലക്നൗ∙ ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ 30 കുട്ടികൾ മരിച്ച കേസിൽ കൃത്യവിലോപത്തിന് അറസ്റ്റിലായി ഏഴു മാസം ജയിലിൽ കിടന്ന ഡോ. കഫീൽ ഖാൻ, തന്റെ സഹോദരൻ കാഷിഫ് ജമീലിനുനേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ബിജെപി എംപി കമലേഷ് പാസ്വാനാണെന്ന് ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണത്തിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ബനസ്ഗാവിലെ എംപിയായ കമലേഷ് പ്രതികരിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും താനും തമ്മിൽ അഭിപ്രായഭിന്നതയിലാണെന്ന കഫീൽ ഖാന്റെ ആരോപണം മാധ്യമശ്രദ്ധ നേടാനാണെന്നും കമലേഷ് പറഞ്ഞു. ഈ മാസം 10നു ഗൊരഖ്പുർ ജെപി ആശുപത്രിക്കു സമീപം ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ കാഷിഫിനെ വെടിവയ്ക്കുകയായിരുന്നു. തോളിലും വലതു കൈയിലും കഴുത്തിലും വെടിയേറ്റ കാഷിഫ് അപകടഘട്ടം തരണം ചെയ്തിട്ടുണ്ട്.