ന്യൂഡൽഹി ∙ ജനാധിപത്യ രാജ്യത്തെ ഏകാധിപത്യത്തിനു കീഴിലാക്കിയവരാണ് ഇന്ദിരാഗാന്ധിയും ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലറുമെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. ജയ്റ്റ്ലിയുടെ ‘ദ് എമർജൻസി റീവിസിറ്റഡ്’ എന്ന ബ്ലോഗ് എഴുത്തിലാണ് ഇന്ദിരാ ഗാന്ധിക്കെതിരായ പരാമർശം. ഹിറ്റ്ലറിൽനിന്ന് ആവേശം ഉൾക്കൊണ്ടായിരിക്കണം ഇന്ദിരയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം. രണ്ടുപേരും പത്രസ്വാതന്ത്ര്യം നിഷേധിച്ചു. പ്രതിപക്ഷാംഗങ്ങളെ മുഴുവൻ തന്നെ ജയിലിലാക്കി. ഹിറ്റ്ലറെ അപേക്ഷിച്ചു കുടുംബാധിപത്യം നടപ്പിലാക്കുന്നതിലും ഇന്ദിര വിജയിച്ചെന്നും ജയ്റ്റ്ലി പറയുന്നു. ജയ്റ്റ്ലിയുടെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ ഷെയർ ചെയ്തു.
Search in
Malayalam
/
English
/
Product