ഡൽഹിയിൽ മഴ 27ന് എത്തിയേക്കും

ന്യൂഡൽഹി ∙ നഗരത്തിലെ കനത്ത ചൂടിന് ആശ്വാസമായി ഉടൻ മഴയെത്തുമെന്ന് കാലാവസ്ഥാ പ്രവചനം. ഭാഗികമായി മേഘാവൃതമായ ആകാശവും ചെറിയതോതിലുള്ള കാറ്റിനും വരും ദിവസങ്ങളിൽ സാധ്യതയുണ്ടെന്നും 27നു കാലവർഷം ഡൽഹിയിലെത്തുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം  പ്രവചിക്കുന്നത്.