ശ്രീനഗർ∙ അമർനാഥ് തീർഥാടനം ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ രാവിലെ പുനരാരംഭിച്ചു. മഴയും മണ്ണിടിച്ചിലും മൂലം പഹൽഗാം, ബാൽതാൽ എന്നീ രണ്ടു വഴികളിലൂടെയുമുള്ള തീർഥയാത്ര കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു.
ജമ്മുവിലെ ഭഗ്‌വതി നഗർ ബേസ് ക്യാംപിൽനിന്നു 6,877 തീർഥാടകർ നാലാമത്തെ ബാച്ചായി ഇന്നലെ പുറപ്പെട്ടു. ജമ്മു–ശ്രീനഗർ ദേശീയ പാതയിലൂടെയുള്ള യാത്രയും ഇന്നലെ പുനരാരംഭിച്ചു. നദികളിൽ ജലനിരപ്പു താണിട്ടുണ്ട്.