ന്യൂഡൽഹി∙ രാജ്യത്തു ചൂതാട്ടവും വാതുവയ്പും നിയമപരമാക്കാനുള്ള ലോ കമ്മിഷൻ ശുപാർശയെ എതിർത്ത് പ്രതിപക്ഷ കക്ഷികൾ. വാതുവയ്പും ചൂതാട്ടവും സമൂഹത്തിന് ഒട്ടേറെ ആഘാതം ഏൽപിച്ചിട്ടുണ്ടെന്നും അവ നിയമപരമാക്കാനുള്ള നീക്കം രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
ശുപാർശ അംഗീകരിക്കുന്നതു രാജ്യത്തു വൻ പ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്നു സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി പറഞ്ഞു. ശുപാർശ തള്ളിക്കളയണമെന്നു ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ആവശ്യപ്പെട്ടു.