സേനാ രഹസ്യം ചോർത്തിയ മുൻ പാചകക്കാരൻ അറസ്റ്റിൽ

ഗോരഖ്പുർ∙ വ്യോമസേനാ ഓഫിസർമാരുടെ ഭക്ഷണശാലയിലെ മുൻ പാചകക്കാരനെ സേനയുടെ രഹസ്യവിവരങ്ങൾ കൈവശംവച്ചതിന് അറസ്റ്റുചെയ്തു പൊലീസിനു കൈമാറി. അനുമതി കൂടാതെ ഓഫിസർമാരുടെ താമസസ്ഥലത്തു കയറിയ ശശികാന്ത് ഝായെ കാവൽക്കാർ അറസ്റ്റുചെയ്തു പൊലീസിനു കൈമാറുകയായിരുന്നു.

യുദ്ധവിമാനങ്ങളുടെ പറക്കൽ സമയക്രമം ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഓഫിസർമാരുടെ സംഭാഷണത്തിൽനിന്നു ഗ്രഹിച്ച മറ്റു വിവരങ്ങളും ഇയാൾ സൂക്ഷിച്ചിരുന്നു.