റാഞ്ചി∙ ധൻബാദ്– ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ 87 ആൺകുട്ടികളെ പൊലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരും ചേർന്നു രക്ഷിച്ചു. ബൊക്കാറോ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്നു മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അഞ്ചുപേർ രക്ഷപ്പെട്ടു.
തെലങ്കാനയിലെ ഖമ്മത്തേക്കു പോകാനാണ് കുട്ടികൾ ട്രെയിനിൽ കയറിയതെന്നും കുട്ടിക്കടത്താണെന്നു സംശയമുള്ളതായും പൊലീസ് അറിയിച്ചു. 7–8 വയസ്സുള്ള കുട്ടികൾ ജമാത്ര നാരായൺപുരിൽ നിന്നുള്ളവരാണ്.